14 November Wednesday

സർക്കാരിന്‌ നന്ദി പറഞ്ഞ്‌ അഭിമന്യുവിന്റെ കുടുംബം; അഭിമന്യു കേരളത്തിനാകെ മകനെന്ന്‌ അച്ഛൻ - Video

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018

വട്ടവട > മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി മുഹമ്മദിന്റെ അറസ്റ്റിൽ സർക്കാരിന്‌ നന്ദി അറിയിച്ച്‌ അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ. കുറ്റവാളികളെ പിടിച്ചതു കൊണ്ടായില്ല, അവർക്ക്‌ അർഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘എന്റെ മകൻ ഇന്ന്‌ എന്റെ മകൻ മാത്രമല്ല, കേരളത്തിലെ എത്രയോ പേർ അവനെ സ്വന്തം മകനായി കരുതുന്നു. അവന്‌ ആത്മശാന്തി ലഭിക്കാൻ കുറ്റവാളികൾക്ക്‌ തക്കതായ ശിക്ഷ ലഭിക്കണം’’ ‐ മനോഹരൻ പറഞ്ഞു. കുറ്റവാളികളെ പിടികൂടിയതിന്‌ ഗവൺമെന്റിനും സിപിഐ എമ്മിനും നന്ദി പറയുന്നതായും മനോഹരൻ അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top