18 November Sunday

അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുക: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

കൊല്ലപ്പെട്ട അഭിമന്യു

കൊച്ചി> മഹാരാജാസ്‌  കോളേജിൽ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിനെ  എൻഡിഎഫ്‌ പോപ്പുലർ ഫ്രണ്ട്‌ ഗുണ്ടകൾ കൊലപ്പെടുത്തിയതിൽ എസ്‌എഫ്‌ഐ പ്രതിഷേധിച്ചു. കലാലയങ്ങളെ കൊലക്കളങ്ങളാക്കുന്ന ക്യാമ്പസ്‌  ഫ്രണ്ടിനെ പ്രതിരോധിക്കണമെന്നും കൊലപാതകത്തിൽ  പ്രതിഷേധിച്ച്‌ എല്ലാക്യാമ്പസുകളിലും  പ്രതിഷേധദിനമാചരിക്കാനും എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി വിക്രം സിംഗും ആവശ്യപ്പെട്ടു.
 
അഭിമന്യുവിന്റെ  കൊലപാതകികളെ ഉടനെ കണ്ടെത്തണമെന്നും മതേതരശക്‌തികൾ കൊലപാതകത്തെ അപലിക്കണമെന്നും ആവശ്യപ്പെട്ടു.

പുതിയ വിദ്യാർത്ഥികളെ വരവേൽക്കാനായി ക്യാമ്പസ്‌ അലങ്കരിച്ചുകൊണ്ട്‌ നിൽക്കുകയായിരുന്ന എസ്‌ഫ്‌ഐ പ്രവർത്തകരെ ഒരു പ്രകോപനവും കൂടാതെയാണ്‌ ആക്രമിച്ചത്‌. ഒരുകൂട്ടം ക്യാമ്പസ്‌ ഫ്രണ്ട്‌ അക്രമികൾ ആയുധങ്ങളുമായി ക്യാമ്പസിനകത്ത്‌ അത്രിക്രമിച്ച്‌ കയറിയാണ്‌ കൊലപാതകം നടത്തിയത്‌. ആക്രമണത്തിൽ പരിക്കേറ്റ എസ്‌എഫ്‌ഐ പ്രവർത്തകൻ അർജുന്റെ നിലയും ഗുരുതരമാണ്‌.

വർഗീയ വിഷം ചിറ്റുന്ന ചരിത്രമാണ്‌ പോപ്പുലർ ഫ്രണ്ടിനുള്ളത്‌. ആർഎസ്‌എസും എൻഡിഎഫും വർഗീയ നിലപാടിന്റെ രണ്ട്‌ വശങ്ങളാണ്‌. മുമ്പും കേരളത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ ക്യാമ്പസ്‌ ഫ്രണ്ടുകാർ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. കലാലയങ്ങളെ കൊലക്കളങ്ങളാക്കുന്ന ക്യാമ്പസ്‌  ഫ്രണ്ടിനെ ഒറ്റപ്പെടുത്തണമെന്നും  പ്രസ്‌താവനയിൽ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top