23 September Sunday

അഭിമന്യുവിന്റെ കൊലപാതകം: കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018

ആലുവ > എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ  കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. ആലുവ  എടത്തല സ്വദേശി ആദിലാണ് പിടിയിലായത്.  കൊലപാതകത്തില്‍ നേരിട്ടുപങ്കെടുക്കുകയും ഗൂഢാലോചനയില്‍ ഉള്‍പ്പെടുകയും ചെയ്ത വ്യക്തിയാണ് പിടിയിലായിരിക്കുന്നത്.

ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗമാണ്. കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
 
എസ്ഡിപിഐ നേതൃത്വപ്രകാരമായിരുന്നു സംഘം ക്യാമ്പസില്‍ എത്തിയത്‌. 15 പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. മാരകായുധങ്ങളുമായി സജ്ജമായി തന്നെയാണ് എത്തിയതെന്ന് ആദില്‍ പൊലീസിനോട് പറഞ്ഞു


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top