24 September Monday

'ഒരു നാടുമുഴുവന്‍ ഈ കുടുംബത്തോടൊപ്പമുണ്ടാകും'; അഭിമന്യുവിന്റെ വീട്ടില്‍ കോടിയേരിയെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

വട്ടവട > സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചു.അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് തറക്കല്ലിടാന്‍ വട്ടവടയിലെത്തിയതായിരുന്നു അദ്ദേഹം. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്‍,മന്ത്രി എംഎം മണി എന്നിവരും കോടിയേരിയോടൊപ്പമുണ്ടായിരുന്നു.

തന്റെ മകനെ നഷ്ടപ്പെട്ട വേദനയില്‍ സങ്കടം നിയന്ത്രിക്കാകാതെ അഭിമന്യുവിന്റെ മാതാപിതാക്കള്‍ കോടിയേരിക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരു നാടുമുഴുവന്‍ ഈ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മാതാപിതാക്കളെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്‍റെ ചിത്രങ്ങളടക്കമുള്ള ആല്‍ബവും കുടുംബം നേതാക്കളെ കാണിച്ചു.

കൊട്ടക്കൊമ്പൂരിലേക്കുള്ള റോഡിനുസമീപം വിലയ്ക്ക് വാങ്ങിയ 10 സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുകയും മറ്റ് സംഭാവനകളുംകൊണ്ടാണ് വീട് നിര്‍മാണം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top