16 October Tuesday

മാധ്യമനെറികേടുമായി വീണ്ടും മനോരമ; അഭിമന്യു വധത്തിലെ മുഖ്യപ്രതിയുടെ ഫേസ്‌‌‌‌ബുക്ക് പോസ്റ്റുമായി വ്യാജവാര്‍ത്ത

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

തിരുവനന്തപുരം > അഭിമന്യു കൊലപാതകക്കേസില്‍ നാണംകെട്ട വാര്‍ത്താ സൃഷ്‌ടിയുമായി മലയാള മനോരമ. മുഖ്യപ്രതി 'സൈബര്‍ സഖാവാ'ണെന്നാണ്  മനോരമ വാര്‍ത്ത നല്‍കിയത്. കേസിലെ മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് സിപിഐ എമ്മിനെ നെ പരിഹസിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വെച്ചുകൊണ്ടാണ്  തരംതാണ പ്രചരണം നടത്തിയത്. ജിജോ ജോണ്‍ പുത്തേഴത്ത് എന്നയാളാണ് വാര്‍ത്ത എഴുതിയിരിക്കുന്നത്.

മനോരമ നല്‍കിയ വാര്‍ത്ത

മനോരമ നല്‍കിയ വാര്‍ത്ത



മുഹമ്മദ് നിരവധി തവണ ഇത്തരത്തില്‍ 'ട്രോള്‍' പോസ്റ്റുകള്‍ ഫേസ്‌‌‌‌‌‌‌ബുക്കിലിട്ടുണ്ട്. 'ദേശദ്രോഹികളുടെ അവിശുദ്ധ കൂട്ടുകെട്ടിന് മുന്നില്‍ പതറാതെ പോരാടിയ ധീര സംഘപുത്രന്‍ യദിയൂരപ്പ' , ആര്‍എസ്എസിനൊപ്പം ' തുടങ്ങി അനേകം പോസ്റ്റുകളും ഇയാള്‍ മുന്‍പ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായിട്ടും മുഖ്യപ്രതി 'സൈബര്‍ സഖാവ്' എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് മനോരമ.
മുഹമ്മദിന്റെ മറ്റ് ചില ഫേസ്ബുക്ക് പോസ്റ്റുകള്‍

മുഹമ്മദിന്റെ മറ്റ് ചില ഫേസ്ബുക്ക് പോസ്റ്റുകള്‍



അഭിമന്യുവിന്റെ കൊലപാതകം കേരളത്തിലെ ജനങ്ങളില്‍ വലിയ മുറിവാണ് ഉണ്ടാക്കിയത്. കക്ഷിരാഷ്‌‌‌ട്രീയ ഭേദമന്യേ എസ്‌‌‌ഡിപിഐ പോപ്പുലര്‍ ഫ്രണ്ട ക്രിമിനല്‍ സംഘത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്നു. പൊലീസ് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു കള്ളവാര്‍ത്ത നല്‍കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. മനോരമയുടെ വ്യാജവാര്‍ത്തക്കെതിരെ രൂക്ഷവിമര്‍ഷനമാണ് സോഷ്യല്‍മീഡിയയിലടക്കം ഉയരുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top