19 September Wednesday

'ഇല്ലാ ഇല്ലാ മരിക്കുന്നില്ല'; ഹൃദയജ്വാലയായി അഭിമന്യു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

കൊച്ചി > ധീരരക്തസാക്ഷി അഭിമന്യുവിന്റെ ഹൃദയരക്തം വീണ് ചുവന്ന ആ വഴിത്താരയില്‍നിന്ന് അവര്‍ ഹൃദയജ്വാല തെളിച്ചു. അഭിമന്യു മരിക്കുന്നില്ല, ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു ഞങ്ങളിലൂടെ. നൂറുകണക്കിന് കണ്ഠങ്ങളില്‍നിന്ന് മുദ്രാവാക്യങ്ങളുമുയര്‍ന്നു. മതവെറിപൂണ്ട എസ്‌‌‌ഡിപിഐ ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ അരുംകൊല ചെയ്ത പ്രിയസഖാവിന്റെ സ്മരണകളിരമ്പിയ സായാഹ്നത്തില്‍ എറണാകുളം ജില്ലയിലെ ഡിവൈഎഫ്‌ഐയുടെ 2247 യൂണിറ്റുകളിലാണ് ഹൃദയജ്വല തെളിച്ചത്.

മതാന്ധതയ്ക്കും വര്‍ഗീയതയ്ക്കും എതിരെയുള്ള കൂട്ടായ്മയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ഹൃദയജ്വാലയുടെ ജില്ലാതല ഉദ്ഘാടനം അഭിമന്യു അവസാനമായി  'വര്‍ഗീയത തുലയട്ടെ' എന്നെഴുതിയ മഹാരാജാസിന്റെ മതിലിനുമുന്നില്‍ ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഖദിജ റഷ്ബത്ത് അധ്യക്ഷയായി. സോളമന്‍ സിജു,  സി ടി വര്‍ഗീസ്, പി ജെ പോള്‍സണ്‍, മുഹമ്മദ് ഫിറോസ്, എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സി എസ് അമല്‍, ഏരിയ സെക്രട്ടറി ആര്‍ഷോ എന്നിവര്‍ നേതൃത്വം നല്‍കി.

അഭിമന്യുവിന്റെ ചിത്രങ്ങള്‍ക്കു മുന്നിലാണ് ജില്ലയിലെ എല്ലാ യൂണിറ്റിലും ഹൃദയജ്വാലകള്‍ തെളിച്ചത്.  വൈറ്റിലയില്‍ കെ വി അനില്‍കുമാര്‍, ആര്‍ രതീഷ്, കെ എച്ച് മസൂദ് എന്നിവര്‍ നേതൃത്വം നല്‍കി. വൈപ്പിനില്‍ എ പി  പ്രിനില്‍, ലെറ്റീഷ ഫ്രാന്‍സിസ്, പി ഡി ലൈജു എന്നിവരും തൃപ്പുണിത്തുറയില്‍ സംസ്ഥാനകമ്മിറ്റി അംഗം പി ബി രതീഷ്, അഖില്‍ദാസ് എന്നിവരും നേതൃത്വം നല്‍കി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top