15 November Thursday

അഭിമന്യു വധം : ക്യാമ്പസ‌് ഫ്രണ്ട‌് നേതാവ‌് റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018


എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ‌്റ്റിലായ ക്യാമ്പസ‌് ഫ്രണ്ട‌് നേതാവ‌് റെജീബിനെ റിമാൻഡ‌് ചെയ‌്തു. ക്യാമ്പസ‌് ഫ്രണ്ട‌് കൊച്ചി മേഖലാ ട്രഷററും നെട്ടൂർ സ്വദേശിയുമായ റെജീബ‌്, കൊലപാതകത്തിലും ഗൂഢാലോചനയിലും നേരിട്ട‌് പങ്കാളിയായിരുന്നുവെന്ന‌് പൊലീസ‌് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. തുടരന്വേഷണത്തിന‌് ഇയാളെ വിട്ടുകിട്ടാനായി പൊലീസ‌് അപേക്ഷ നൽകും. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ തിരിച്ചറിയൽ പരേഡും ഒരാഴ‌്ചയ‌്ക്കുള്ളിൽ നടക്കും.മഹാരാജാസ‌് കോളേജിൽ എസ‌്എഫ‌്ഐ പ്രവർത്തകരെ ആക്രമിക്കാനും റെജീബ‌് നേതൃത്വം നൽകി.

കൊലയാളികൾക്ക‌് ആവശ്യമായ ആയുധങ്ങളെത്തിച്ചതും റെജീബാണെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. നേരത്തെ അറസ‌്റ്റിലായ ക്യാമ്പസ‌് ഫ്രണ്ട‌് സംസ്ഥാന  സെക്രട്ടറി മുഹമ്മദ‌് റിഫയുടെയും പള്ളുരുത്തിയിലെ കില്ലർ ഗ്രൂപ്പ‌് അംഗം സനീഷിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ‌് റെജീബ‌് പിടിയിലായത‌്. കൊലയ‌്ക്ക‌്ശേഷം ആയുധങ്ങളുമായി പ്രതികളെ രക്ഷപ്പെടുത്തിയതിലും റെജീബിന‌് പങ്കുണ്ട‌്. ഒളിവിലായിരുന്ന ഇയാളെ തിങ്കളാഴ‌്ചയാണ‌് പിടികൂടിയത‌്. ആയുധങ്ങൾ കണ്ടെത്താൻ റെജീബിനെ വിട്ടുകിട്ടണമെന്ന‌് ആവശ്യപ്പെടും.  കുത്തിവീഴ‌്ത്തിയവരെ തിരിച്ചറിയാൻ പിടിയിലായവരുടെ തിരിച്ചറിയൽപരേഡ‌്  ഒരാഴ‌്ചയ‌്ക്കുള്ളിൽ നടത്തുമെന്ന‌് എസിപി കെ ലാൽജി പറഞ്ഞു.

പ്രധാന വാർത്തകൾ
Top