14 November Wednesday

അഭിമന്യു വധം: കൊലയാളി സംഘത്തിലെ ഒരാൾകൂടി അറസ്‌റ്റിൽ ; പിടിയിലായത്‌ ക്യാമ്പസ്‌ ഫ്രണ്ട്‌ ട്രഷറർ

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

കൊച്ചി> മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതികൂടി പിടിയില്‍.

എറണാകുളം നെട്ടൂര്‍ സ്വദേശി റെജീബാണു പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് കൊച്ചി ഏരിയ ട്രഷററായ റെജീബ്‌   കൊലയാളി സംഘത്തിലെ പ്രധാനിയാണ്‌. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 16ആയി.

കർണാടകയിൽനിന്നും കൊച്ചിയിലേക്കുള്ള യത്രക്കിടെയാണ്‌ ട്രെയിൽവെച്ചാണ്‌ റെജീബിനെ കസ്‌റ്റഡിയിലെടുത്തത്‌.

മാഹാരാജാ്‌ കോളേജിലേക്ക്‌ ആയുധങ്ങൾ എത്തിച്ചത്‌ റെജീബ്‌ ആണെന്ന്‌ കരുതുന്നു. കൂടാതെ കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തിട്ടുണ്ടെന്നും അന്വേഷണസംഘം സംശയിക്കുന്നു.
 

പ്രധാന വാർത്തകൾ
Top