19 November Monday

അഭിമന്യു മഹാരാജാസ് വായനശാലയിലേക്ക‌് പുസ‌്തകപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018


സംസ്ഥാനത്തെ വിവിധകേന്ദ്രങ്ങളിൽ നിന്നും അഭിമന്യു മഹാരാജാസ‌് ലൈബ്രറിയിലേക്ക‌് പുസ‌്തകപ്രവാഹം. കേരളത്തിൽ ഏറ്റവും കൂടുതൽ പുസ്തക ശേഖരമുള്ള  പഞ്ചായത്ത് ഗ്രന്ഥശാലകളിൽ ഒന്നായി അഭിമന്യു മഹാരാജാസ് വായനശാല മാറുകയാണ‌്. ചിന്നക്കനാൽ പഞ്ചായത്ത് അഭിമന്യു സ്മാരക വായനശാല തുടങ്ങാനുള്ള തീരുമാനം അറിയിച്ചയുടൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നീന്നും വട്ടവടയിലേക്ക് പുസ്തകങ്ങളുടെ പ്രവാഹമാണ്. എസ‌്എഫ‌്ഐ, ഡിവൈഎഫ‌്ഐ എന്നിവയുടെ പുസ്തകശേഖരം എത്തും മുമ്പ‌് തന്നെ അരലക്ഷത്തോളം പുസ്തകങ്ങളാണ് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജിന്റെ ഓഫീസിലേക്ക് എത്തിയത്. ഞായറാഴ്ച  മാത്രം 15ീീീ ത്തോളം പുസ‌്തകങ്ങൾ എത്തി.

വട്ടവട പഞ്ചായത്ത് അഭിമന്യു ഓഡിയോ വിഷ്വൽ ഡിജിറ്റൽ  വായനശാലയാണ‌് ഒരുക്കുക. മ്യൂസിയം കണക്കെ വായനശാല നിർമിക്കാനാണ് തയ്യാറെടുക്കുന്നത്. അഭിമന്യുവിന്റെ ചിത്രങ്ങളും പാട്ടുകളും വീഡിയോകളും കൊലപാതകമായി ബന്ധപ്പെട്ട‌ുണ്ടാത പ്രതികരണങ്ങളും കവിതകളും തെരഞ്ഞെടുത്ത സോഷ്യൽ മീഡിയ പോസ്റ്റുകളും വീഡിയോ ഓഡിയോ എന്നിവ മികച്ച ദൃശ്യസംവിധാനത്തിലൂടെ കാണുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ്  പി രാമരാജ് പറഞ്ഞു.

തൃശൂർ ലൈബ്രറികൗൺസിൽ  9000 പുസ്തകങ്ങൾ എത്തിച്ചു
മറയൂർ
അഭിമന്യുവിന്റെ സ്മരണക്കായി വട്ടവട പഞ്ചായത്ത് തയ്യാറാക്കുന്ന വായനശാലയിലേക്ക് തൃശൂർ ലൈബ്രറി കൗൺസിൽ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ നേതൃത്വത്തിൽ 9000 പുസ്തകങ്ങൾ എത്തിച്ചു. തൃശൂർ ജില്ലയിൽ നിന്നും 16, 17, 18 തീയതികളിൽ ശേഖരിച്ച പുസ്തകങ്ങളാണ് വട്ടവട പഞ്ചായത്ത് ഓഫീസിൽ എത്തിച്ച് പ്രസിഡന്റ്  പി രാമരാജിന്  കൈമാറിയത്.

പുസ്തകം കൈമാറിയ ശേഷം സംഘം അഭിമന്യുവിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും സന്ദർശിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി സി ആർ ദാസ്, തൃശൂർ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി എം എൻ വിജയകുമാർ,  കെ എം ബാബു , അഡ്വ. വി ഡി പ്രേംനാഥ്, ആശാ ചാക്കോച്ചൻ എന്നിവരടങ്ങുന്ന സംഘമാണ് വട്ടവടയിൽ എത്തിയത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top