13 November Tuesday

അഭിമന്യു ലൈബ്രറിയിലേക്ക് ചേരമാൻ മസ്ജിദിൽനിന്നും

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018


കൊടുങ്ങല്ലൂർ
എസ്ഡിപിഐ വർഗീയവാദികൾ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന നൽകി  കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഭാരവാഹികളും. മഹാരാജാസ് കോളേജ് രണ്ടാംവർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെപേരിൽ വട്ടവട  പഞ്ചായത്ത് ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്കാണ് ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഇമാം സൈഫുദീൻ അൽ ഖാസിമി പുസ്തകം സംഭാവന നൽകിയത്. 

പള്ളി കോമ്പൗണ്ടിൽ നടന്ന പുസ്തകകൈമാറ്റച്ചടങ്ങിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ പ്രസിഡന്റ്‌  കെ വി രാജേഷിന് മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ  'അസാധ്യതയിലെ സാധ്യത' എന്ന പുസ്തകമാണ് ഇമാം  കൈമാറിയത്. 
മുഴുവൻ വർഗീയ തീവ്രവാദ സംഘടനകളും രാജ്യത്തിനും ലോകത്തിനും ആപത്താണെന്നും മത തീവ്രവാദത്തോട് യഥാർഥ മതവിശ്വാസികൾക്ക് യോജിക്കാൻ കഴിയില്ലെന്നും ഇമാം പറഞ്ഞു. 

ചേരമാൻ ജുമാ മസ്ജിദ് അഡ്മിനിസ്ട്രേറ്റർ ഇ ബി ഫൈസൽ, കൊടുങ്ങല്ലൂർ മുൻസിപ്പൽ കൗൺസിലർ അഡ്വ. സി പി രമേശൻ, ഡിവൈഎഫ്ഐ മേത്തല ഈസ്റ്റ് പ്രസിഡന്റ് നിയാസ്, സെക്രട്ടറി ഷിജിത്ത്, ഇന്ദുലേഖ, ഹാരിസ്, ഹബീബ്, റിംഗ്ലു എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top