17 July Tuesday

അഭിമന്യു വധം: രണ്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി അറസ്റ്റില്‍

സ്വന്തം ലേഖകൻUpdated: Thursday Jul 12, 2018

കൊച്ചി > മഹാരാജാസ‌് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർഫ്രണ്ടുകാരായ  രണ്ടുപേർ കൂടി അറസ‌്റ്റിൽ. എറണാകുളം വെണ്ണല സ്വദേശി അനൂപ്, തോപ്പുംപടി കരുവേലിപ്പടി സ്വദേശി നിസാർ എന്നിവരെയാണ‌് അറസ്‌റ്റ‌് ചെയ്‌തത‌്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി.

അക്രമത്തിൽ നേരിട്ടു പങ്കാളികളായവരെ നിസാർ സ്വന്തം കാറിൽ രക്ഷപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. വാഹനവും കസ്‌റ്റഡിയിലെടുത്തു. അനൂപ് ഗൂഢാലോചനയിൽ പങ്കാളിയാണ്. 

പൊലീസ് കസ്‌റ്റഡി അവസാനിച്ചതോടെ ആദ്യം അറസ്‌റ്റിലായ കോട്ടയം കങ്ങഴ പത്തനാട്​ ചിറക്കൽ ബിലാൽ സജി (19), പത്തനംതിട്ട കോട്ടാങ്ങൽ നാരകത്തനാംകുഴിയിൽ ഫാറൂഖ്​ അമാനി (19), പള്ളുരുത്തി പുതിയണ്ടിൽ റിയാസ്​ ഹുസൈൻ (37)എന്നിവരെ എറണാകുളം ജുഡിഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി 17 വരെ റിമാൻഡ്​ ചെയ്​തു. പിടിയിലായ നവാസ‌്, ജെഫ്രി, സെയ‌്ഫുദീൻ, അനസ‌് എന്നിവർ റിമാൻഡിലാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top