21 October Sunday

അഭിലാഷ് ടോമിക്ക് ആവശ്യമായ എന്തു സഹായവും സര്‍ക്കാര്‍ നല്‍കും: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

തൃപ്പൂണിത്തുറ > കേരളം ഒറ്റമനസ്സോടെ അഭിലാഷ് ടോമിക്ക് ഒപ്പം ഉണ്ടെന്നും അഭിലാഷിന് എന്ത് സഹായമാണോ ആവശ്യമായത് അത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പായ് വഞ്ചി മത്സരത്തിനിടെ അപകടത്തില്‍ പെട്ട അഭിലാഷ് ടോമിയുടെ ഉദയംപേരൂരിലെ വീട്ടില്‍ അഭിലാഷ് ടോമിയുടെ അച്ഛനെയും അമ്മയെയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ആംസ്റ്റര്‍ഡാമില്‍ ചികിത്സയിലും നിരീക്ഷണത്തിലും ഉള്ള അഭിലാഷ് പൂര്‍ണ ആരോഗ്യവാനായിരിക്കുന്നു എന്ന വിവരം തന്നെ ആശ്വാസകരമാണ്. അപകട വിവരം അറിഞ്ഞപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.

അഭിലാഷ് ടോമിയുടെ അച്ഛന്‍ റിട്ടയേര്‍ഡ് ലഫ്റ്റനന്റ് കമാന്റര്‍ വി സി ടോമി, അമ്മ വത്സമ്മ എന്നിവരോട് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. അഡ്വ എം സ്വരാജ് എംഎല്‍എ, സിപിഐ എം ഏരിയ സെക്രട്ടറി ടി സി ഷിബു, ലോക്കല്‍ സെക്രട്ടറി ടി കെ ജയചന്ദ്രന്‍ , ജില്ല പഞ്ചായത്ത് അംഗം എ പി സുഭാഷ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top