15 December Saturday

രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍; അഭിലാഷ് ടോമിയെ നാളെ ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവിക സേന

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

അഭിലാഷ് ടോമി (ഫയല്‍ ഫോട്ടോ)

ന്യൂഡല്‍ഹി > കൂറ്റന്‍ തിരമലായില്‍പ്പെട്ട് പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ നാളെ ഉച്ചയോടെ രക്ഷിക്കാനാകുമെന്ന് നാവിക സേന. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും ഫ്രഞ്ച് കപ്പല്‍ 16 മണിക്കൂറിനകം അഭിലാഷിന്റെ അടുത്തെത്തുമെന്നുമാണ് വിവരം. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കന്യാകുമാരിയില്‍നിന്ന് അയ്യായിരത്തിലേറെ കിലോമീറ്ററും ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 2700 കിലോമീറ്ററും അകലെയായായിട്ടാണ് അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തിയത്. ഗോള്‍ഡന്‍ ഗ്ലോബ്
പ്രയാണമത്സരത്തില്‍ പങ്കെടുക്കവെയായിരുന്നു അപകടം. പുറത്ത് പരിക്കേറ്റ അഭിലാഷിന് ചലിക്കാന്‍ ആകുന്നില്ല. പായ്‌വഞ്ചിക്കും കേടുപാടുകളുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ നാവികസേനയും ഇതരരാജ്യങ്ങളും കപ്പലും വിമാനവും അയച്ചിട്ടുണ്ട്. അഭിലാഷ് ടോമി സാറ്റലൈറ്റ് ഫോണിലൂടെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും നാവികസേന അറിയിച്ചു.


പ്രധാന വാർത്തകൾ
Top