Top
19
Monday, February 2018
About UsE-Paper

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

Monday Aug 14, 2017
വെബ് ഡെസ്‌ക്‌

മലപ്പുറം > മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തു മംഗലം കിഴിശ്ശേരി സ്വദേശി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മഹസിന്‍(21) ആണ് മരണപ്പെട്ടത്.

കഴുത്തിനു പിന്നില്‍ വെടിയേറ്റ പരുക്കുകളോടെ മഹസിനെ വെകീട്ട് അഞ്ചരയോടെ രണ്ടുപേര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുചക്രവാഹത്തില്‍ മഹസിനെ നടുവിലുരുത്തിയാണ് ഇവര്‍ അല്‍ശിഫ ആശുപത്രിയിലെത്തിയത്. മഹസിനെ പരിചരണത്തിനായി മാറ്റിയ സമയത്ത് ആശുപത്രിയിലെത്തിച്ചവര്‍ സ്ഥലംവിട്ടു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മൃതദേഹം പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

കോഴിക്കോട് ഓഡിയോളജി എന്‍ജീനിയറിങ് വിദ്യാര്‍ഥിയാണ് മഹസിന്‍. വെടിയേറ്റ മഹസിനെ ആസുപത്രിയിലെത്തിച്ചവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി