21 September Friday

ദുരിത ബാധിത പ്രദേശങ്ങളില്‍ രണ്ട് ദിവസങ്ങളിലായി വിതരണം ചെയ്തത് 6.8 ടണ്‍ ഭക്ഷ്യവസ്തുക്കള്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

എറാണാകുളം മഹാരാജാസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ്. ഫോട്ടോ: കെ രവികുമാര്‍

തിരുവനന്തപുരം > 6.8ടണ്‍ ഭക്ഷ്യവസ്തുക്കളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരം വിമാനത്താവളം വഴി ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിച്ചിട്ടുള്ളത്.

പത്തനംതിട്ട,ചെങ്ങന്നൂര്‍,തൃശൂര്‍,എറണാകുളം,ആലപ്പുഴ എന്നിവടങ്ങളിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കി. 80,000 വാട്ടര്‍ ബോട്ടിലുകള്‍ 68000 ഓളം ഭക്ഷണ പാക്കറ്റുകള്‍, മറ്റ് ആവശ്യവസ്തുക്കള്‍ എന്നിവ ഐഎന്‍എസ് ഗരുഡയുടെ സേവനം പ്രയോജനപ്പെടുത്തി ദുരിത പ്രദേശങ്ങളില്‍ എത്തിക്കാനായി.

തലസ്ഥാനജില്ലയില്‍ ശേഖരിക്കുന്ന അവശ്യവസ്തുക്കളുടെവിതരണംകളക്ടര്‍ നേരിട്ടാണ്നിര്‍വഹിക്കുന്നത്. നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി എത്തുന്നുണ്ട്. വിദേശത്തുനിന്നടക്കം നിരവധിപേരാണ് ആവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനായി സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിനെ ബന്ധപ്പെടുന്നത്. അടിയന്തിരമായി എത്തിക്കേണ്ട ലൈഫ് ജാക്കറ്റുകളുടെ വലിയ ശേഖരം നേവി എത്തിച്ചിട്ടുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top