23 April Monday

പഠന കോണ്‍ഗ്രസ് ലോഗോ 24ന് പിണറായി വിജയന്‍ പ്രകാശനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 22, 2015

തിരുവനന്തപുരം > എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ ലോഗോ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രകാശനംചെയ്യും. 24ന് രാവിലെ 11 ന് എകെജി സെന്ററിലാണ് പരിപാടി. അയ്യായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠനകോണ്‍ഗ്രസിന്റെ രജിസ്ട്രേഷന്‍ എകെജി സെന്ററിലെ പഠന കോണ്‍ഗ്രസ് സെല്ലില്‍ ആരംഭിച്ചു. കേരളത്തിന് അകത്തുംപുറത്തുമുള്ള വിവിധ സര്‍വകലാശാലകളിലെ യുവ ഗവേഷകര്‍ക്ക് പ്രത്യേക സെഷന്‍ പഠന കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്.

www.keralapadanacongress.in / www.akgcentre.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. എസ്ബിറ്റിയുടെ കെയുഒസി ബ്രാഞ്ച് (SBT, KUOC Branch) ല്‍ 67346318069 എന്ന അക്കൌണ്ട് നമ്പറിലും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

2016 ജനുവരി 9, 10 തീയതികളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അതാതു മേഖലകളിലെ വിദഗ്ദ്ധരും സന്നദ്ധ, രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുക്കും. 48 സമാന്തര സെക്ഷനുകളാണ്പഠന കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top