20 September Thursday

മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍: സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര കൊടുങ്ങല്ലൂരില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018

കൊടുങ്ങല്ലൂര്‍ > മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. 'ഡയലോഗ് കൊടുങ്ങല്ലൂര്‍' എന്ന സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിലാണ് ജൂലൈ 16 മുതല്‍ 21 വരെ കൊടുങ്ങല്ലൂര്‍ ടൗണ്‍ ഹാളില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. യുവസാംസ്‌കാരിക വിമര്‍ശകരില്‍ ശ്രദ്ധേയനും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അധ്യാപകനുമായ ഡോ. സുനില്‍ പി. ഇളയിടമാണ് പ്രഭാഷണപരമ്പര നയിക്കുന്നത്.

മാര്‍ക്സിസത്തിന്റെ സമകാലികത ഉയര്‍ത്തുന്ന പ്രഭാഷണ പരമ്പരയില്‍ ജൂലൈ 16ന് കാള്‍മാര്‍ക്സ്: ജീവിതവും രചനകളും, 17ന് വര്‍ഗ്ഗവും വര്‍ഗ്ഗ സമരവും, 18ന് പരിസ്ഥിതി: മാര്‍ക്സിസ്റ്റ് സമീക്ഷകള്‍, 19ന് സ്ത്രീവാദം- ലൈംഗികത-മാര്‍ക്സിസം, 20ന് ജാതിയും വര്‍ഗ്ഗവും: സംവാദസ്ഥാനങ്ങള്‍, 21ന് മൂലധനത്തിന്റെ വര്‍ത്തമാനം എന്നി വിഷയങ്ങളിലാണ് പ്രഭാഷ പരമ്പര.

ആശയ സംവാദം ആരോഗ്യപരമായ ഒരു സാംസ്‌ക്കാരിക സമൂഹത്തിന്റെ മുന്നോട്ടുപോക്കിനു അത്യാവശ്യമാണ്. എന്നാല്‍ ആശയ സംവാദം തന്നെ ആരോഗ്യപരം അല്ലാത്ത ഒരുകാലഘട്ടത്തില്‍അരാഷ്ട്രീയവത്കരിക്കപ്പെടുന്ന പുതുതലമുറ ജനാധിപത്യ മൂല്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഈ ഒരു സന്ദര്‍ഭത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവ ആരോഗ്യപരമായ ഒരു അന്തരീക്ഷത്തില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡയലോഗ് കൊടുങ്ങല്ലൂര്‍ 'മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍' എന്ന പ്രഭാഷണ പരമ്പര നടത്തുന്നത്.


കൂടുതൽ വിവരങ്ങൾക്ക്: 9961723493, 
 

പ്രധാന വാർത്തകൾ
Top