Top
19
Monday, February 2018
About UsE-Paper

ഇടുക്കിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 20 കോടിയുടെ ഹാഷിഷുമായി ശിവസേന നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Sunday Aug 20, 2017
വെബ് ഡെസ്‌ക്‌

ഇടുക്കി > കട്ടപ്പനയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 18 കിലോ ഹാഷിഷ് ഓയില്‍ കട്ടപ്പന ഡിവൈ.എസ്.പി.യുടെ ഷാഡോ സംഘം രാമക്കല്‍മേട്ടില്‍ നിന്നും രാത്രിയില്‍ പിടികൂടി. നെടുങ്കണ്ടം മേഖലയിലെ  അഭിഭാഷകന്‍ അഡ്വ.ബിജുമോന്‍, ശിവസേന നേതാവ് അഞ്ചുമാഷ് ,ജില്ലാ ബാങ്ക് ശാന്തന്‍ പാറ ശാഖയിലെ ജീവനക്കാരന്‍ അബിന്‍ ദിവാകരന്‍ എന്നിവരാണ് പിടിയിലായത്. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്  പിടികൂടിയ ഹാഷിഷ് ഓയലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വില വരും.

രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനത്തില്‍ പുറത്ത് വിടുമെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.