25 May Friday

കപ്പൽശാലാ അപകടം: മരിച്ചവരുടെ വീട് പി രാജീവ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


കൊച്ചി > കൊച്ചി കപ്പൽനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ച നാലുപേരുടെ വീടുകൾ സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് സന്ദർശിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ച് ചികിത്സാവിവരങ്ങൾ തിരക്കി.

തേവര മമ്മാഞ്ഞിമുക്ക് കുറുപ്പശേരി പുത്തൻവീട്ടിൽ കെ ബി ജയൻ (41), എരൂർ ചെമ്പനേഴത്ത് സി എസ് ഉണ്ണിക്കൃഷ്ണൻ (46), എരൂർ കോഴിവെട്ടുംവെളിയിൽ മഠത്തിൽപ്പറമ്പിൽ എം വി കണ്ണൻ (42), വൈപ്പിൻ മാലിപ്പുറം പള്ളിപ്പറമ്പിൽ റംഷാദ് എം ഷെരീഫ് (22) എന്നിവരുടെ വീടുകളിലെത്തിയാണ് ബന്ധുക്കളെ ആശ്വസിപ്പിച്ചത്.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള കോതമംഗലം കോട്ടപ്പടി അയിരുർപ്പാടം പുളിക്കക്കുടി പി ടി ശ്രീരൂപ്, കൊല്ലം വാളകം സ്വദേശി ടി അഭിലാഷ്, തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദശേി ജെയ്സൺ വർഗീസ്, ടിജു വർഗീസ് ജോൺ എന്നിവരെയും സന്ദർശിച്ചു. കപ്പൽശാലയിലെത്തി ചെയർമാൻ മധു എസ് നായരുമായും ചർച്ച നടത്തി. കപ്പൽശാലയിലെ തൊഴിലാളികളുമായും പി രാജീവ് സംസാരിച്ചു.

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് കപ്പൽശാലയിൽ നിയമനം നൽകണമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സയും നഷ്ടപരിഹാരവും നൽകണമെന്നും രാജീവ് ആവശ്യപ്പെട്ടു. നേരത്തെ ജിസിഡിഎ ചെയർമാൻ സി എൻ മോഹനനും പരിക്കേറ്റവരെ സന്ദർശിച്ചിരുന്നു.

 

പ്രധാന വാർത്തകൾ
Top