17 October Wednesday

എസ്എസ്സി വിജ്ഞാപനം ജൂനിയര്‍ എന്‍ജിനിയര്‍ പരീക്ഷക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 13, 2016

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍, ജൂനിയര്‍ എന്‍ജിനിയര്‍ പരീക്ഷ 2016 ഡിസംബര്‍ 3, 4, 5 തീയതികളില്‍ നടത്തും. 
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട് എന്നീ തസ്തികകളില്‍ നിയമനത്തിനുള്ള പരീക്ഷയാണിത്.
ജൂനിയര്‍ എന്‍ജിനിയര്‍ സിവില്‍ ആന്‍ഡ് ഇലക്ട്രിക്കല്‍: സിവില്‍ അല്ലെങ്കില്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്ളോമ.
ജൂനിയര്‍ എന്‍ജിനിയര്‍ സിവില്‍: സിവില്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ളോമ.

എംഇഎസില്‍ ജൂനിയര്‍ എന്‍ജിനിയര്‍–സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കണ്‍ട്രോള്‍: സിവില്‍ എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ളോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷ ജോലി പരിചയവും. ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ളോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷ ജോലി പരിചയവും.

പ്രായപരിധി: 18–27 വയസ്.  ചില വകുപ്പുകളിലെ തസ്തികക്ക് 30, 32 വയസുകള്‍. 2016 ആഗസ്ത് ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാഫീസ്: 100 രൂപ. എസ്സി/എസ്ടി, വനിതകള്‍, വികലാംഗര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

www.ssconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഒക്ടോബര്‍ 31നകം അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഫീസടച്ചതിന്റെ വിശദാംശങ്ങള്‍ രണ്ടംഘട്ടത്തില്‍ രേഖപ്പെടുത്തണം.

www.ssc.nic.in  കൂടുതല്‍ വിവരം വെബ്സൈറ്റിലെ വിജ്ഞാപനത്തിലും.

പ്രധാന വാർത്തകൾ
Top