24 April Tuesday

കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്‌തികയിലേക്കുള്ള ഇന്റര്‍വ്യൂ ഈ മാസം 23ന്

വെബ് ഡെസ്‌ക്‌Updated: Friday Dec 15, 2017

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 217/2013 പ്രകാരം പാലക്കാട് ജില്ലയില്‍ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് തസ്‌തികയ്ക്കായി  23.02.2017, 29.08.2017 തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായതുമായ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 15,20,21,22 തീയതികളില്‍ പാലക്കാട് ജില്ലാ പി.എസ്.സി. ഓഫീസിലും, കാറ്റഗറി നമ്പര്‍ 472/2014 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (അഗ്രികള്‍ച്ചര്‍) എന്‍.സി.എ. വിശ്വകര്‍മ്മ തസ്‌തികയ്ക്ക് 2017 ഡിസംബര്‍ 20 നും, കാറ്റഗറി നമ്പര്‍ 624/2014 പ്രകാരം ഫിഷറീസ് വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ് (സോണല്‍) തസ്‌തികയ്ക്ക്  2017 ഡിസംബര്‍ 20,21,22 തീയതികളിലും പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ചും ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക. 
 
സൈക്ലിങ് ടെസ്റ്റ്

      കാറ്റഗറി നമ്പര്‍ 410/2013 പ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി /ബോര്‍ഡ് / കോര്‍പ്പറേഷനുകളിലെ സെക്യൂരിറ്റി ഗാര്‍ഡ് / സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ്2 / വാച്ചര്‍ ഗ്രേഡ്2  തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്  2017 ഡിസംബര്‍ 19,20,21 തീയതികളില്‍ കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന, ശാരീരിക അളവെടുപ്പ്, സൈക്ലിങ് ടെസ്റ്റ്   എന്നിവ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

പ്രായോഗിക പരീക്ഷ

       സംസ്ഥാന ജലഗതാഗത വകുപ്പില്‍ കാറ്റഗറി നമ്പര്‍ 85/2015 പ്രകാരം ഇലക്ട്രീഷ്യന്‍ തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 19 മുതല്‍ 23 വരെ തിരുവനന്തപുരം ചാക്ക ഗവണ്‍മെന്റ് ഐ.ടി.ഐ. യിലും കാറ്റഗറി നമ്പര്‍ 274/2014 പ്രകാരം ബോട്ട് ഡ്രൈവര്‍, 378/2016 പ്രകാരം സ്രാങ്ക് തസ്തികകള്‍ക്ക് 2017 ഡിസംബര്‍ 18 മുതല്‍ 26 വരെ ആലപ്പുഴ ബോട്ട് ജെട്ടിയിലും വച്ച് പ്രായോഗികപരീക്ഷ നടത്തുന്നു. സര്‍വേയര്‍ ഗ്രേഡ്1, ഹെഡ് സര്‍വേയര്‍ തസ്തികകള്‍ക്കായുള്ള വകുപ്പുതല പരീക്ഷയുടെ ഭാഗമായുള്ള പ്രായോഗിക പരീക്ഷ 2017 ഡിസംബര്‍ 27,28 തീയതികളില്‍ ശംഖുമുഖം ബീച്ചില്‍ വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ പരീക്ഷ

       കാറ്റഗറി നമ്പര്‍ 134/2017 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി  വിദ്യാഭ്യാസ വകുപ്പില്‍  ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ്  ഇന്‍ അക്കൗണ്ടിങ് ആന്റ് ഓഡിറ്റിങ് തസ്‌തികയ്ക്ക് 2017 ഡിസംബര്‍ 28 ന് രാവിലെ 10 മണി മുതല്‍ 12.15 വരെയും   കാറ്റഗറി നമ്പര്‍ 42/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്‌ചറര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (എന്‍.സി.എ. മുസ്ലിം) തസ്തികയ്ക്ക് 2017 ഡിസംബര്‍ 29 ന് രാവിലെ 10 മണി മുതല്‍ 12.15 വരെയും  കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ വച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്‌മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒറ്റത്തവണ വെരിഫിക്കേഷന്‍

         കാറ്റഗറി നമ്പര്‍ 43/2015 പ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്‌തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട പി.സി.എന്‍. ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും, കാറ്റഗറി നമ്പര്‍ 537/2012 പ്രകാരം വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്) തസ്തികയ്ക്കും 2017 ഡിസംബര്‍ 20 നും,  കാറ്റഗറി നമ്പര്‍ 141/2014 പ്രകാരം  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ക്ലോത്തിങ് ആന്റ് എംബ്രോയിഡറി)  തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും പി.സി.എന്‍. ലഭിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 20,21,22 തീയതികളിലും പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.  




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top