15 October Monday

വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Friday Nov 17, 2017

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 38/2015 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് മെയിന്റനന്‍സ്) തസ്‌തികയ്ക്ക് 2017 നവംബര്‍ 22,23,24,29 തീയതികളില്‍ പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസിലും, കാറ്റഗറി നമ്പര്‍ 267/2016 പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്2 (എന്‍.സി.എ.ധീവര) തസ്‌തികയ്ക്ക് 30.05.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 24 ന്  കാസര്‍ഗോഡ് ജില്ലാ പിഎസ്‌സി. ഓഫീസിലും വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 117/2014 പ്രകാരം ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് (എം.ആര്‍.ആര്‍.ടി.വി) തസ്തികയ്ക്ക്  26.10.2017 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 21 നും, കാറ്റഗറി നമ്പര്‍ 238/2015 പ്രകാരം ആരോഗ്യ വകുപ്പില്‍ റഫ്രിജറേഷന്‍ മെക്കാനിക്ക് (യു.ഐ.പി.) തസ്‌തികയ്ക്ക് 21.08.2017 ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 22 നും തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top