17 November Saturday

പിഎസ്‌സി: ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷ മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 10, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 551/2015 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പര്‍ 224/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ,് കാറ്റഗറി നമ്പര്‍ 409/2017, 554/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വ്വീസില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, കാറ്റഗറി നമ്പര്‍ 457/2017, 458/2017, 635/2017, 636/2017, 637/2017, 638/2017, 639/2017, 7/2018 പ്രകാരം ഹെല്‍ത്ത് സര്‍വ്വീസില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികകളില്‍ 2018 ജൂലൈ 14 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷ 2018 ജൂലൈ 7 ന് മാറ്റി നിശ്ചയിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 140/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്‌ച‌റര്‍ ഇന്‍ അനാട്ടമി (എന്‍സിഎധീവര) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 മെയ് 22 ന് തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.   

ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 281/2014 പ്രകാരം കെല്‍പാമിലെ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയ്ക്ക് 2018 മെയ് 23 & 24 തീയതികളിലും, കാറ്റഗറി നമ്പര്‍ 211/2016 പ്രകാരം കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയ്ക്ക് 2018 മെയ് 24 നും പിഎസ്‌സി തിരുനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ച്  ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

വിലക്കേര്‍പ്പെടുത്തി
കോഴിക്കോട് ജില്ലയില്‍ തലക്കുളത്തൂര്‍ തോട്ടത്തില്‍ ഹൗസില്‍ ജഹാന ടി. എന്ന ഉദ്യോഗാര്‍ത്ഥിയെ 19.12.2020 വരെ ഒന്നില്‍ കൂടുതല്‍ പ്രൊഫൈല്‍ ഉണ്ടാക്കിയതിനാല്‍ പിഎസ്‌സി പരീക്ഷകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നു.

പ്രായോഗിക പരീക്ഷ
കാറ്റഗറി നമ്പര്‍ 265/2016 പ്രകാരം കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്ഡിവി) തസ്തികയുടെ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ്+റോഡ് ടെസ്റ്റ്) സെന്‍ട്രല്‍ പോളിടെക്‌നിക്ക്, വട്ടിയൂര്‍ക്കാവ്, നെട്ടയം, തിരുവനന്തപുരത്ത് വച്ച് 2018 മെയ് 23 ന് രാവിലെ 6 മണി മുതല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
                       








 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top