22 September Saturday

അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള ഒഎംആര്‍ പരീക്ഷ മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 486/2016, 356/2017, 357/2017, 358/2017, 423/2017 പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, കാറ്റഗറി നമ്പര്‍ 535/2017 പ്രകാരം അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ 2018 ജൂണ്‍ 29 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷ 2018 ജൂണ്‍ 30 ന് മാറ്റി നിശ്ചയിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 607/2017, 608/2017 പ്രകാരം മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് രണ്ട് (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള നാലാം എന്‍സിഎ വിജ്ഞാപനം) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 മെയ് 31 ന്  പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
 
ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 181/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ (എന്‍സിഎഈഴവ/തിയ്യ/ബില്ലവ) തസ്തികയ്ക്ക് 2018 മെയ് 30 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 413/2015 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിയം കം ഫോട്ടോഗ്രാഫിക് അസിസ്റ്റന്റ് തസ്തികയ്ക്ക് 2018 മെയ് 30 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 216/2014 പ്രകാരം കൊല്ലം ജില്ലയില്‍ ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് 2018 മെയ് 30, 31 തീയതികളില്‍ പിഎസ്‌സി കൊല്ലം ജില്ലാ ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 199/2016 പ്രകാരം കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ(അറബിക്) തസ്തികയ്ക്ക് 2018 ജൂണ്‍ 1 ന് പിഎസ്‌സി കൊല്ലം ജില്ലാ ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 391/2016 പ്രകാരം കൊല്ലം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (മൂന്നാം എന്‍സിഎഎല്‍സി) തസ്തികയ്ക്ക് 2018 ജൂണ്‍ 1 ന് പിഎസ്‌സി കൊല്ലം ജില്ലാ ഓഫീസില്‍ വച്ചും, ഇന്റര്‍വ്യൂ നടത്തുന്നു.

റിവൈസ്ഡ് ഹാള്‍ടിക്കറ്റുമായി വരുക
കാറ്റഗറി നമ്പര്‍ 653/2017 പ്രകാരം പോലീസ് വകുപ്പില്‍ വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ (വനിത പോലീസ് കോണ്‍സ്റ്റബിള്‍), കാറ്റഗറി നമ്പര്‍ 657/2017 പ്രകാരം പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്നീ തസ്തികകളിലേയ്ക്ക്് 24.04.2018 ന് മുമ്പ് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി വരുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല.  26.05.2018 ന് നടക്കുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് 07.05.2018 മുതല്‍ പരീക്ഷാതീയതി വരെ ഡൗണ്‍ലോഡ് ചെയ്ത റിവൈസ്ഡ് അഡ്മിഷന്‍ ടിക്കറ്റുമായി വരുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരീക്ഷ എഴുതുവാന്‍ അനുവദിക്കുകയുള്ളൂ.
                                                                         


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top