18 August Saturday

പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ കായിക അധ്യാപക ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018

കണ്ണൂര്‍ >  പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള പബ്ലിക് സ്‌കൂളില്‍ കായിക അധ്യാപക തസ്തികയില്‍ ഒഴിവുണ്ട്. ജൂണ്‍ 2 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖാന്തിരമാണ് നിയമനം. ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ (ബിപിഎഡ്) കഴിഞ്ഞവര്‍ക്കാണ് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ കഴിയുക.

നിയമനം ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും. താത്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഇന്റര്‍വ്യു ആരംഭിക്കുന്ന തിന് അരമണിക്കൂര്‍ മുമ്പ് പരിയാരം മെഡിക്കല്‍ കോളേജിലെ എച്ച്.ആര്‍ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദാംശങ്ങള്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
 

പ്രധാന വാർത്തകൾ
Top