Top
19
Tuesday, December 2017
About UsE-Paper
പിഎസ്‌സി വിജ്ഞാപനം

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കംപ്യൂട്ടര്‍ അസിസ്റ്റന്റ്

Thursday Mar 31, 2016
വെബ് ഡെസ്‌ക്‌

കേരളത്തിലെ സര്‍വകലാശാലകളില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപന തീയതി 2016 മാര്‍ച്ച് 22. ഓണ്‍ലൈനായി ഏപ്രില്‍ 27 വരെ അപേക്ഷിക്കാം. www.keralapsc.gov.in

ജനറല്‍ റിക്രൂട്ട്മെന്റ്–സംസ്ഥാനതലം:

അസിസ്റ്റന്റ്: കേരളത്തിലെ സര്‍വകലാശാലകളില്‍. നേരിട്ടുള്ള നിയമനം. ഒഴിവുകള്‍ കണക്കാക്കപ്പെട്ടിട്ടില്ല. കാറ്റഗറി 42/2016.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. സര്‍വീസില്‍ കയറി ആദ്യ മൂന്നുവര്‍ഷത്തില്‍ രണ്ടുവര്‍ഷം പ്രൊബേഷനായിരിക്കും. ഈ കാലയളവില്‍ സെക്രട്ടറിയറ്റ് മാന്വല്‍, അക്കൌണ്ട്സ് ടെസ്റ്റ് എന്നിവ പാസായിരിക്കണം.

പ്രായം: 18–36 വയസ്സ്. 1980 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയില്‍ (രണ്ടുതീയതികളും ഉള്‍പ്പടെ) ജനിച്ചവരായിരിക്കണം.
കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2: കേരളത്തിലെ സര്‍വകലാശാലകളില്‍. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. നേരിട്ടുള്ള നിയമനം.

യോഗ്യത:
1. എസ്എസ്എല്‍സി പാസായിരിക്കണം. 
2. ഇംഗ്ളീഷ് ടൈപ്പ്റൈറ്റിങ് ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ) കംപ്യൂട്ടര്‍ വേഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യയോഗ്യത പാസായിരിക്കണം.
2002 ജനുവരിക്കുമുമ്പ് ടൈപ്പ്റൈറ്റിങ് (കെജിടിഇ) പാസായവര്‍ കംപ്യൂട്ടര്‍ വേഡ് പ്രോസസിങ് പ്രത്യേക സര്‍ട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ ഹാജരാക്കേണ്ടതാണ്്.
3. മലയാളം ടൈപ്പ്റൈറ്റിങ് ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെജിടിഇ) അല്ലെങ്കില്‍ തത്തുല്യയോഗ്യത പാസായിരിക്കണം.

പ്രായം: 18–36 വയസ്സ്. 1980 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പടെ) ജനിച്ചവരായിരിക്കണം.

Related News

കൂടുതൽ വാർത്തകൾ »