21 November Wednesday

ക്ലീൻ കേരള കമ്പനിയിൽ ജനറൽ മാനേജർ

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

കേരള സർക്കാരിന്റെ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ ജനറൽ മാനേജരുടെ ഒഴിവുണ്ട്. യോഗ്യത ബിടെകും എംബിഎയും. പ്രായം 45 വയസ്സിൽ കുറവ്. യോഗ്യതക്കുശേഷം അഞ്ച് വർഷത്തിൽ കുറയാത്ത പരിചയം. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.അപേക്ഷ www.cleankeralacompany.comwww.cleankeralacompany.com വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ്‌ചെയ്യാം. അപേക്ഷ അനുബന്ധരേഖകൾ സഹിതം The Managing Director, Clean Kerala Company Limited, State Municipal House, Vazhuthacaud, Trivandrum-695010    എന്നവിലാസത്തിൽ ഫെബ്രുവരി ഒമ്പതിനുള്ളിൽ ലഭിക്കണം.


സയന്റിഫിക്
ഓഫീസർ
അപേക്ഷാ തിയതി നീട്ടി
കേന്ദ്രസർക്കാരിന്റെ അറ്റോമിക് എനർജി ഡിപ്പാർട്‌മെന്റിൽ ഹൈദരാബാദ് ന്യൂകിയർ ഫ്യുവൽ കോംപ്ലക്‌സിൽ സയന്റിഫിക് ഓഫീസർസി(മെഡിക്കൽ ജനറൽ ഡ്യൂട്ടി) തസ്തികയിൽ അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ഫെബ്രുവരി മൂന്നാണ് പുതുക്കിയ അവസാന തിയതി. വെബ്‌സൈറ്റ് www.nfc.gov.in.


ബയോടെക്‌നോളജി
റിസർച്ച് ഫെലോ
കേന്ദ്രസർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ് ഡിബിടി ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബയോടെക്‌നോളജി എലിജിബിലിറ്റി ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. യോഗ്യത: 60 ശതമാനം മാർക്കോടെ ബയോടെക്‌നോളജിയിൽ എംഎസ്‌സി/എംടെക്/ എംവിഎസ്‌സി അല്ലെങ്കിൽ തത്തുല്യം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 28. ഓൺലൈനായി ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.bcil.nic.in
 

പ്രധാന വാർത്തകൾ
Top