Top
22
Monday, January 2018
About UsE-Paper

കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍(10+2) പരീക്ഷ

Monday Nov 27, 2017
വെബ് ഡെസ്‌ക്‌

കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍(10+2) പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ (എസ്എസ്സി)അപേക്ഷ ക്ഷണിച്ചു. ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്/ ജൂനിയര്‍ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്- 898, പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ടിങ് അസിസ്റ്റന്റ്- 2359, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍- 02 എന്നിങ്ങനെ ആകെ 3259 ഒഴിവാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രായം 18-27. നിയമാനുസൃത വയസ്സിളവ് ലഭിക്കും. യോഗ്യത: പന്ത്രണ്ടാം ക്ളാസ് അല്ലെങ്കില്‍ തത്തുല്യം. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസിലേക്ക് അപേക്ഷിക്കുന്നവര്‍ സയന്‍സ് സ്ട്രീമില്‍ മാത്തമാറ്റിക്സ് വിഷയമായി പഠിച്ച് പാസാകണം. രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷ, ടൈപ്പിങ് ടെസ്റ്റ്/സ്കില്‍ ടെസ്റ്റ് എന്നിവയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ്. പരീക്ഷ പാസാകുന്നവര്‍ക്ക് മാത്രമേ ടൈപ്പിങ്/സ്കില്‍ ടെസ്റ്റിന് ഹാജരാകാന്‍ കഴിയൂ. ആദ്യഘട്ട പരീക്ഷ 2018 മാര്‍ച്ച് നാലുമുതല്‍ 26 വരെയും രണ്ടാം ഘട്ടം ജൂലൈ എട്ടിനും നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രമാണ്. പരീക്ഷാഫീസ് നൂറുരൂപയാണ്. വനിതകള്‍, അംഗപരിമിതര്‍, എസ്സി, എസ്ടി, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല. എസ്ബിഐയുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായോ എസ്ബിഐ ചലാന്‍ വഴി ഏതെങ്കിലും ശാഖയിലോ ഫീസ് അടയ്ക്കാം. ഫീസ് അടച്ചതിന്റെ വിശദാംശം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് വ്യക്തമാക്കണം. വിശദവിവരം www.ssc.nic.in ല്‍ ലഭിക്കും. www.ssconline.nic.in വഴിയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ ഫോട്ടോ ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം. അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പറും പാസ്വേര്‍ഡും സൂക്ഷിക്കണം. അവസാനതിയതി ഡിസംബര്‍ 18 വൈകിട്ട് 5.