14 November Wednesday

കൌണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

കേന്ദ്രസര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കൌണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ജൂനിയര്‍ അക്കൌണ്ട്സ് ഓഫീസര്‍-01, പ്രോഗ്രാമര്‍-01, സീനിയര്‍ സ്റ്റെനോഗ്രാഫര്‍-01ഇ അസിസ്റ്റന്റ്-01, സ്റ്റെനോഗ്രാഫര്‍-01, യുഡി ക്ളര്‍ക്ക്-01, കംപ്യൂട്ടര്‍ ഓപറേറ്റര്‍-01, എല്‍ഡി ക്ളര്‍ക്ക്-01 എന്നിങ്ങനെ ഒഴിവുണ്ട്. ജൂനിയര്‍ അക്കൌണ്ട്സ് ഓഫീസര്‍ യോഗ്യത കൊമേഴ്സില്‍ ബിരുദം. പ്രായം 40ല്‍ കൂടരുത്. പ്രോഗ്രാമര്‍ക്ക് യോഗ്യത ബിരുദവും കംപ്യൂട്ടര്‍ സോഫ്റ്റവേറിലോ/ സിസ്റ്റം മാനേജ്മെന്റിലോ രണ്ടുവര്‍ഷത്തെ അംഗീകൃത ഡിപ്ളോമ. സീനിയര്‍ സ്റ്റെനോഗ്രാഫര്‍ യോഗ്യത ബിരുദവും ഇംഗ്ളീഷ് ടൈപ്പ്റൈറ്റിങ് ഷോര്‍ട്ട് ഹാന്‍ഡും(100/40 wpm). അസിസ്റ്റന്റ് യോഗ്യത ബിരുദം. തത്തുല്യമായ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പരിചയം. ഇംഗ്ളീഷ് ടൈപ്പ് റൈറ്റിങ് 30 wpm. സ്റ്റെനോഗ്രാഫര്‍ ബിരുദവും ഇംഗ്ളീഷ് ടൈപ്പ്റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍ഡും(80/40 wpm). യുഡിക്ളര്‍ക്ക് യോഗ്യത ബിരുദവും ഇംഗ്ളീഷ് ടൈപ്പ്റൈറ്റിങ് 30 wpm. കംപ്യൂട്ടര്‍ ഓപറേറ്റര്‍ ബിരുദവും കംപ്യൂട്ടര്‍ സോഫ്റ്റ്വേര്‍/ സിസ്റ്റംസ് മാനേജ്മെന്റ് ഇവയിലേതെങ്കിലുമൊന്നില്‍ സര്‍ട്ടിഫിക്കറ്റ്. ഈ തസ്തികകള്‍ക്കെല്ലാം പ്രായം 30 വയസ്സില്‍ കൂടരുത്. ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് പന്ത്രണ്ടാം ക്ളാസ് അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ളീഷ് ടൈപ്പ്റൈറ്റിങ് 30wpm.അപേക്ഷാ ഫോറം വെബ്സൈറ്റില്‍നിന്ന് ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ പകര്‍പ്പും അപേക്ഷാഫീസുള്‍പ്പെടെ  ഡിസംബര്‍ 15നുള്ളില്‍ Council of Architecture, New Delhi , ചലം ഉലഹവശ എന്ന വിലാസത്തില്‍ രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റ് ആയോ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവരം. www.coa.gov.in ല്‍.

പ്രധാന വാർത്തകൾ
Top