19 November Monday

ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ഇക്കണോമിക്സ്) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇക്കണോമിക്സ് (338/2017), പൊലീസ് (ടെലികമ്യൂണിക്കേഷൻസ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (104/2017) കായികക്ഷമതാ പരീക്ഷക്ക് മന്നോടിയായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും ഹയർ സെക്കൻഡറി  വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജ്യോഗ്രഫി (ജൂനിയർ) ‐ ഒന്നാം എൻസിഎ‐ ഹിന്ദു നാടാർ (505/2017) ഇന്റർവ്യു നടത്തും. ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ /കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ‐രണ്ടാം എൻസിഎ ‐ ഹിന്ദു നാടാർ (423/2017) ഓൺലൈൻ പരീക്ഷ നടത്തും.


ഇന്റർവ്യു
കാറ്റഗറി നമ്പർ 660/2012 പ്രകാരം കൊല്ലം ജില്ലയിൽ  വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സ്റ്റഡീസ്) മലയാളം മീഡിയം തസ്തികക്ക് ഏപ്രിൽ 4, 5, 6, 11, 12, 13, 25, 26 എന്നീ തിയതികളിൽ കൊല്ലം ജില്ലാ PSC ഓഫീസിലും കാറ്റഗറി നമ്പർ 55/2016 പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) ‐ പട്ടിക വർഗക്കാർക്കായുള്ള പ്രത്യേക നിയമനം ‐ തസ്തികക്ക് ഏപ്രിൽ 12 ന്  തിരുവനന്തപുരം PSC ആസ്ഥാന ഓഫീസിലും ഇന്റർവ്യു നടത്തും.  കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.


ഒറ്റത്തവണ
വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 187/2016 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്്  തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് മാർച്ച് 26, 27, 28 തിയതികളിലും കാറ്റഗറി നമ്പർ 170/2015  ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ്‐1 (എക്സിക്യൂട്ടീവ് സ്റ്റാഫിൽനിന്ന് നേരിട്ടുള്ള നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്  മാർച്ച് 27 നും  തിരുവനന്തപുരം PSC ആസ്ഥാനഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.  കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.
കാറ്റഗറി നമ്പർ 214/2016  ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പക്ടർ  തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടതും ഇതുവരെയും പിസിഎൻ ലഭിക്കാത്തതുമായ  ഉദ്യോഗാർഥികൾക്ക് ഏപ്രിൽ മൂന്നിനും തിരുവനന്തപുരം പിഎസ്സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.  കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.


നീന്തൽ പരീക്ഷ
കാറ്റഗറി നമ്പർ 118/2017 പാലക്കാട് ജില്ലയിൽ വനംവകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിക്ക് മാർച്ച് 26 ന് തിരുവനന്തപുരം കാര്യവട്ടത്തുള്ള ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ നീന്തൽക്ഷമത പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.


 ഓൺലൈൻ പരീക്ഷ
കേരള കോ‐ ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നിക്കൽ സൂപ്രണ്ട് (ഡെയ്റി) എൻസിഎ‐ എസ്സി (511/2017), മുസ്ലിം (512/2017) എന്നീ തസ്തികകൾക്ക് ഏപ്രിൽ അഞ്ചിന് നടക്കുന്ന ഓൺലൈൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഒടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

പ്രധാന വാർത്തകൾ
Top