Top
18
Monday, December 2017
About UsE-Paper

കാത്തലിക് സിറിയന്‍ ബാങ്കില്‍ അവസരം

Thursday Mar 23, 2017
വെബ് ഡെസ്‌ക്‌

കാത്തലിക് സിറിയന്‍ ബാങ്കില്‍ റീട്ടെയില്‍ ബാങ്കിങ്രംഗത്ത് ബിരുദമുള്ളവര്‍ക്ക് അവസരം.

ലയബിലിറ്റി പ്രോഡക്ട്സ് റീജണല്‍ സെയില്‍സ് ഹെഡ്:
ബിരുദവും ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്‍ഡസ്ട്രീസില്‍ അഞ്ചുവര്‍ഷം ടീം ലീഡര്‍ ഉള്‍പ്പെടെ എട്ടുവര്‍ഷത്തില്‍ കുറയാത്ത ജോലിപരിചയം.
ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. ജോലിപരിചയം അനുസരിച്ച് അഞ്ചുവര്‍ഷംവരെ ഇളവ് അനുവദിക്കും.

ഏരിയ സെയില്‍സ് ഹെഡ്:
ബിരുദവും ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്‍ഡസ്ട്രീസില്‍ രണ്ടുവര്‍ഷം ടീം ലീഡര്‍ ഉള്‍പ്പെടെ നാലുവര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം.
ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. ജോലിപരിചയം അനുസരിച്ച് അഞ്ചുവര്‍ഷംവരെ ഇളവ് അനുവദിക്കും.
സെയില്‍സ് എക്സിക്യൂട്ടീവ്:
ബിരുദവും സെയില്‍സില്‍ ഒരുവര്‍ഷത്തില്‍ കുറയാത്ത ജോലി പരിചയം അഭിലഷണീയം.

പ്രായപരിധി: 26 വയസ്സ്.
അസെറ്റ് പ്രൊഡക്ട്സ്: ടൂവീലര്‍ ലോണ്‍സ് റീജണല്‍ സെയില്‍ മാനേജര്‍:
ബിരുദവും 15 വര്‍ഷത്തെ ജോലിപരിചയവും. പ്രായപരിധി: 40 വയസ്സ്.
ഏരിയ സെയില്‍സ് മാനേജര്‍, സപ്പോര്‍ട്ട് ലോണ്‍സ് ഐടി സിസ്റ്റം സപ്പോര്‍ട്ട് തുടങ്ങിയ തസ്തികകളിലും ഒഴിവ്.
www.csb.co.in  വെബ്സൈറ്റിലുടെ ഓണ്‍ലൈനായി 31 വരെ അപേക്ഷിക്കാം.

Related News

കൂടുതൽ വാർത്തകൾ »