Top
18
Monday, December 2017
About UsE-Paper

സെറ്റിന് അപേക്ഷിക്കാം

Thursday Jun 22, 2017
വെബ് ഡെസ്‌ക്‌

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ആഗസ്ത് 20ന് നടക്കും.

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കാണ് പരീക്ഷാചുമതല. പ്രോസ്പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. 

പൂരിപ്പിച്ച അപേക്ഷ ജൂലൈ 12ന് വൈകിട്ട് അഞ്ചിനുമുമ്പ് എല്‍ബിഎസ് സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അന്നേ ദിവസം പകല്‍ മൂന്നിനുമുമ്പ് പൂര്‍ത്തിയാക്കണം.കൂടുതല്‍www.lbskerala.com, www.lbscentre.orgഎന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും.