24 September Monday

റെയ്ഡ്കോയില്‍ 5 തസ്തികയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

റെയ്ഡ്കോ(The Regional Agro Industrial Development Co-operative of Kerala Ltd)   യില്‍ അഞ്ച് തസ്തികയില്‍ ഒഴിവുണ്ട്. ഏരിയ സെയില്‍സ് മാനേജര്‍- 05, ടെറിട്ടറി സെയില്‍സ് മാനേജര്‍- 15 (റെയ്ഡ്കോ ഫുഡ് ഡിവിഷന്‍), പ്രോജക്ട് മാനേജര്‍- 01, പ്രോഗ്രാം മാനേജര്‍- 01,  പ്രൊഡക്ട് മാനേജര്‍- 01 (റെയ്ഡ്കോ റിന്യൂവബിള്‍സ് ഡിവിഷന്‍) എന്നിങ്ങനെയാണ് ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏരിയ സെയില്‍സ് മാനേജര്‍ യോഗ്യത എംബിഎ/ബിരുദം. പ്രായം 35ല്‍ താഴെ. ഏഴുമുതല്‍  പത്തുവര്‍ഷംവരെ എഫ്എംസിജി ഇന്‍ഡസ്ട്രിയില്‍ പരിചയം, ടെറിട്ടറി സെയില്‍സ് മാനേജര്‍ യോഗ്യത എംബിഎ/ബിരുദം. മൂന്ന്  മുതല്‍ അഞ്ചു വര്‍ഷംവരെ എഫ്എംസിജി ഇന്‍ഡസ്ട്രിയില്‍   പരിചയം. പ്രായം 32ന് താഴെ.  പ്രോജക്ട് മാനേജര്‍ തസ്തികയില്‍ യോഗ്യത ബിടെക്(ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്) ബിരുദം. പാലക്കാടാണ് ഒഴിവ്. പ്രോഗ്രാം മാനേജര്‍ യോഗ്യത എംടെക്(ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്), കണ്ണൂരാണ് ഒഴിവ്. പ്രൊഡക്ട് മാനേജര്‍ യോഗ്യത ബിടെക്(സിവില്‍/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍), പാലക്കാടാണ് ഒഴിവ്.
ബയോഡാറ്റ അനുബന്ധരേഖകള്‍ സഹിതം careers@raidco.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 25നകം അയക്കണം. വിശദവിവരം www.raidco.in, www.raidcorenewables.in

പ്രധാന വാർത്തകൾ
Top