19 November Monday

ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ), മാത്തമാറ്റിക്‌സ് (331/2017),  മലയാളം (328/2017), പൊളിറ്റിക്കൽ സയൻസ് (247/2017)  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ ഒബ്സ്റ്റട്രിക്‌സ് ആൻഡ്് ഗൈനക്കോളജി ഒന്നാം എൻസിഎ എൽസി/എഐ (148/2017), സീനിയർ ലക്ചറർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി ഒന്നാം എൻസിഎ മുസ്ലിം (154/17) തസ്തികകളിൽ ചുരുക്കപ്പട്ടികയും വാട്ടർ അതോറിറ്റിയിൽ ഫിറ്റർ (227/2017), എല്ലാ ജില്ലകളിലെയും വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (71/2017) സാധ്യതാപട്ടികയും ഭക്ഷ്യസുരക്ഷാ വകുപ്പിൽ (ഗവ. അനലിസ്റ്റ്‌സ് ലബോറട്ടറി) ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (105/2017) റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കാൻ psc തീരുമാനിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) ലക്ചറർ ഇൻ വീണ ഒന്നാം എൻസിഎ മുസ്ലിം (609/2017) ഇന്റർവ്യു നടത്തും.


ഓൺലൈൻ പരീക്ഷ
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക് മെക്കാനിക്്) ഒന്നാം എൻസിഎ എസ്ടി (613/2017), എല്ലാ ജില്ലകളിലെയും ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ്2 (92/2016)


ഒഎംആർ പരീക്ഷ
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാം സൂപ്രണ്ട് (403/2017)


ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 2/2015 വ്യവസായ വാണിജ്യ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ  തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പിസിഎൻ ലഭിച്ചിട്ടില്ലാത്തവർക്ക് മാർച്ച് 20 ന് തിരുവനന്തപുരം psc ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.  കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.


ഇന്റർവ്യു
കാറ്റഗറി നമ്പർ 661/2012 കൊല്ലം ജില്ലയിൽ  വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ്  ഗണിതശാസ്ത്രം (മലയാളം മീഡിയം) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ ഇന്റർവ്യു നടത്താൻ അവശേഷിക്കുന്ന സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക്  മാർച്ച് 21, 22, 23 തിയതികളിൽ കൊല്ലം ജില്ലാ psc ഓഫീസിൽ ഇന്റർവ്യു നടത്തും.  കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ. കാറ്റഗറി നമ്പർ 286/2010  വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ വൊക്കേഷണൽ ടീച്ചർ (ഇസിജി ആൻഡ്് ഓഡിയോമെട്രിക് ടെക്‌നീഷ്യൻ) തസ്തികക്ക്   മാർച്ച് 16 ന് തിരുവനന്തപുരം psc ആസ്ഥാന ഓഫീസിൽ്  ഇന്റർവ്യു നടത്തും. മെമ്മോ ലഭിക്കാത്തവർ psc യുമായി (ഫോൺ: 04712546440) ബന്ധപ്പെടണം.  കൂടുതൽവിവരത്തിന് website ലെ അനൗൺസ്‌മെന്റ് ലിങ്ക് പരിശോധിക്കണം. കാറ്റഗറി നമ്പർ 631/2014, 632/2014   സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ബിസിനസ് കറസ്‌പോണ്ടൻസ് ആൻഡ് ഇൻസ്ട്രക്ടർ ഇൻ കോമേഴ്‌സ് തസ്തികകൾക്ക് മാർച്ച് 23ന് തിരുവനന്തപുരം psc ആസ്ഥാന ഓഫീസിൽ ഇന്റർവ്യു നടത്തും. കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.


ഇ ഓഫീസ് പ്രവർത്തനം
കേരള പബ്ലിക് സർവീസ് കമീഷൻ ആസ്ഥാന ഓഫീസിൽ ഇ ഓഫീസ് സംവിധാനം ചെയർമാൻ അഡ്വ. എം കെ  സക്കീർ ഉദ്ഘാടനം ചെയ്തു.


ഒഎംആർ പരീക്ഷ മാറ്റി
കമ്പനി/ കോർപറേഷൻ അസിസ്റ്റന്റ് (കാറ്റഗറിനമ്പർ 399/2017, 400/2017), ജൂനിയർ അസിസ്റ്റന്റ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലയ്ഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡ് (കാറ്റഗറി നമ്പർ 396/2017), അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് കാറ്റഗറി നമ്പർ 534/207) തസ്തികകളിലേക്ക്  മെയ്  12 ന്  നിശ്ചയിച്ച ഒഎംആർ പരീക്ഷ  ജൂൺ ഒമ്പതിലേക്ക് മാറ്റി.


psc വിലക്കേർപ്പെടുത്തി
കണ്ണൂർ ജില്ലയിൽ അഴിക്കോട് പൂതപ്പാറ ശ്രീസദനിൽ ഷീല കെ വി എന്ന ഉദ്യോഗാർത്ഥിയെ യോഗ്യത തെളിയിക്കുന്നതിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന കാരണത്താൽ 27.07.2017  മുതൽ സ്ഥിരമായും കൊല്ലം ജില്ലയിൽ വടക്കേവിള, മുള്ളുവിള, കാട്ടുവിള വടക്കതിൽ വള്ളുവൻതറ പടിഞ്ഞാറ്റത്തിൽ രാധാകൃഷ്ണപിള്ള ബി എന്ന ഉദ്യോഗാർഥിയെ എസ്എസ്എൽസിയിൽ തിരുത്തൽ വരുത്തി എന്ന കാരണത്താൽ 19.09.2017 മുതൽ അഞ്ച് വർഷത്തേക്കും psc തെരഞ്ഞെടുപ്പ് നടപടികളിൽനിന്നും വിലക്കി.

പ്രധാന വാർത്തകൾ
Top