19 July Thursday

നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷനില്‍ മാനേജ്മെന്റ് ട്രെയിനീസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2017

www.ntcltd.orgനാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ മാനേജ്മെന്റ് ട്രെയിനീസിനെ തെരഞ്ഞെടുക്കുന്നു. ടെക്സ്റ്റൈല്‍ വിഭാഗത്തില്‍ പത്തുപേരെയും ഫിനാന്‍സില്‍ 38 പേരെയും തെരഞ്ഞെടുക്കും. ഉയര്‍ന്ന പ്രായ പരിധി 30. സതേണ്‍ റീജണില്‍ കേരളം, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലും കുറച്ച് ഒഴിവ് മഹാരാഷ്ട്രയിലുമാണുള്ളത്. യോഗ്യത ടെക്സ്റ്റൈല്‍ വിഭാഗത്തില്‍  ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ എന്‍ജിനിയറിങ് ബിരുദവും ഫിനാന്‍സില്‍ സിഎ/എംസിഎയുമാണ്.
വിശദവിവരങ്ങളും അപേക്ഷാഫോറവും  www.ntcltd.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും വിദ്യാഭ്യാസ യോഗ്യത, പരിചയം, മറ്റുരേഖകള്‍, ഗേറ്റ്-2017 സ്കോര്‍ കാര്‍ഡുള്‍പ്പെടെയുള്ളവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സാധാരണ പോസ്റ്റിലാണ് അയക്കേണ്ടത്. സ്പീഡ് പോസ്റ്റോ, രജിസ്ട്രേഡോ സ്വീകരിക്കില്ല.  ഡിമാന്‍ഡ് ഡ്രാഫ്റ്റിന്റെ പിറകിലായി പേരുംതസ്തികയുടെ പേരും ഗേറ്റ് രജിസ്ട്രേഷന്‍ നമ്പറും മേല്‍വിലാസവും രേഖപ്പെടുത്തണം. ഗേറ്റ് -2017 സ്കോര്‍  മാത്രമേ പരിഗണിക്കൂ. എസ്സി/ എസ്ടി/ പിഡബ്ള്യുഡി വിഭാഗത്തിന് ഫീസില്ല. വിലാസം: National Textile Corporation Ltd, Post Bag No:7 (Seven), Lodhi Road Head Post Office, New Delhi. Pin-110003.  അപേക്ഷ ലഭിക്കേണ്ട അവസാനതിയതി സെപ്തംബര്‍ 30.

പ്രധാന വാർത്തകൾ
Top