Top
19
Thursday, October 2017
About UsE-Paper

തപാല്‍വകുപ്പില്‍ ഡാക് സേവക്: 1193

Thursday May 18, 2017
വെബ് ഡെസ്‌ക്‌

തപാല്‍വകുപ്പിന്റെ കേരള സര്‍ക്കിളില്‍ ഡാക് സേവക് തസ്തികയില്‍ 1193 ഒഴിവ്. ഓരോ ഡിവിഷനിലും താഴെപറയുന്ന ഒഴിവുകള്‍. തിരുവനന്തപുരം സൌത്ത് 90, തിരുവനന്തപുരം നോര്‍ത്ത് 51, തിരുവല്ല 26, കൊല്ലം 101, പത്തനംതിട്ട 57, തൃശൂര്‍ 80, മാവേലിക്കര 26, കോട്ടയം 68, ഇരിങ്ങാലക്കുട 37, ഇടുക്കി 80, എറണാകുളം 55, ചങ്ങനാശേരി 38, ആലുവ 70, ആലപ്പുഴ 56, വടകര 58, തിരൂര്‍ 30, തലശേരി 26, പാലക്കാട് 23, ഒറ്റപ്പാലം 43,  മഞ്ചേരി 66, കാസര്‍കോട് 24, കണ്ണൂര്‍ 34, കോഴിക്കോട് 54.
എസ്എസ്എല്‍സി പാസാകണം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഇല്ല. കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. കുറഞ്ഞത് 60 ദിവസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്സ് അംഗീകൃത സ്ഥാപനത്തില്‍നിന്നു പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എസ്എസ്എല്‍സിക്കോ പ്ളസ്ടുവിനോ അല്ലെങ്കില്‍ ഉയര്‍ന്നതലങ്ങളിലോ കംപ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചവര്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും.

2017 ജൂണ്‍ 10ന് 18 വയസ്സിനും 40 വയസ്സിനും ഇടയ്ക്ക് പ്രായം. ഒബിസിക്ക് മൂന്നും എസ്സി/എസ്ടിക്ക് അഞ്ചും വര്‍ഷവും ഭിന്നശേഷി വിഭാഗത്തിന് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ്.
ഗ്രാമീണ ഡാക് സേവക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ജിഡിഎസ്-ബിപിഎം) തസ്തികയിലേക്ക് ഒഴികെയുള്ള അപേക്ഷകര്‍ അതത് പോസ്റ്റല്‍ വില്ലേജ്/വിതരണ പരിധിക്കുള്ളില്‍ താമസിക്കുന്നവരാകണം. ജിഡിഎസ്-ബിപിഎം തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെടുന്നപക്ഷം ഒരുമാസത്തിനുള്ളില്‍ (ജോലിയില്‍ പ്രവേശിക്കുംമുമ്പ്) ബ്രാഞ്ച് പോസ്റ്റ് ഓഫീസ് വില്ലേജിലേക്ക് താമസം മാറ്റണം. ഇതുസംബന്ധിച്ച് സമ്മതപത്രം അപേക്ഷയ്ക്കൊപ്പം നല്‍കണം. തെരഞ്ഞെടുക്കുന്നവര്‍ വിജ്ഞാപനത്തില്‍പറയുന്ന തുക സെക്യൂരിറ്റിയായി നല്‍കണം.

അപേക്ഷാഫീസ് 100 രൂപ. എസ്സി/എസ്ടിക്കും വനിതകള്‍ക്കും ഫീസില്ല. രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഹെഡ്പോസ്റ്റ് ഓഫീസില്‍ ഫീസ് അടയ്ക്കാം.
http://indiapost.gov.in , https://appost.in/gdsonline  വെബ്സൈറ്റുകളിലെ വിജ്ഞാപനം വായിച്ചശേഷം ഓണ്‍ലൈനായി ജൂണ്‍ 10നുമുമ്പ് അപേക്ഷിക്കാം.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!