Top
21
Tuesday, November 2017
About UsE-Paper
എംഎസ്ടിസി അഡീഷണല്‍ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ചീഫ് മാനേജര്‍, മാനേജര്‍

ഉന്നത മാനേജ്മെന്റ് കേഡറില്‍ അവസരം

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

 ഉരുക്കു മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എംഎസ്ടിസി അഡീഷണല്‍ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ചീഫ് മാനേജര്‍, മാനേജര്‍ തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം ജൂലൈ 22. തെരഞ്ഞെടുപ്പ് അഭിമുഖത്തെ അടിസ്ഥാനമാക്കി. വിശദാംശങ്ങള്‍  ംംം.ാരെേശിറശമ.രീ.ശി

1. അഡീഷണല്‍ ജനറല്‍ മാനേജര്‍ (സിപി) (1) യോഗ്യത സയന്‍സിലോ കോമേഴ്സിലോ ബിരുദാനന്തര ബിരുദമോ എന്‍ജിനിയറിങ് ബിരുദമോ എംബിഎ ബിരുദമോ. പ്രായപരിധി 45. 18 വര്‍ഷത്തെ പ്രവൃത്തി പരിചയം. 
2. അഡീഷണല്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്)(1) യോഗ്യത സയന്‍സിലോ കോമേഴ്സിലോ ബിരുദാനന്തര ബിരുദമോ എന്‍ജിനിയറിങ് ബിരുദമോ എംബിഎ ബിരുദമോ. പ്രായപരിധി 45. 18 വര്‍ഷത്തെ പ്രവൃത്തി പരിചയം. 
3. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്ആര്‍/അഡ്മിനിസ്ട്രേഷന്‍)(1) യോഗ്യത  ബിരുദാനന്തര ബിരുദമോ എന്‍ജിനിയറിങ് ബിരുദമോ എച്ച്ആര്‍എമ്മിലോ പേഴ്സണല്‍ മാനേജ്മെന്റിലോ എംബിഎ ബിരുദമോ. പ്രായപരിധി 40. 16 വര്‍ഷത്തെ പ്രവൃത്തി പരിചയം.
4. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സിസ്റ്റംസ്)(1) യോഗ്യത  ഇലക്ട്രോണിക്സ്, ഐടി, കപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് ഇവയില്‍ ബിരുദാനന്തര ബിരുദം.  പ്രായപരിധി 40. 16 വര്‍ഷത്തെ പ്രവൃത്തി പരിചയം. 
5. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (കമ്പനി)(1) യോഗ്യത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അംഗത്വം.   പ്രായപരിധി 40. 16 വര്‍ഷത്തെ പ്രവൃത്തി പരിചയം. 
6. ചീഫ് മാനേജര്‍: (ഇ കോമേഴ്സ്) (1)യോഗ്യത സയന്‍സിലോ കോമേഴ്സിലോ ബിരുദാനന്തര ബിരുദമോ എന്‍ജിനിയറിങ് ബിരുദമോ എംബിഎ ബിരുദമോ.   പ്രായപരിധി 38. 14 വര്‍ഷത്തെ പ്രവൃത്തി പരിചയം.
7. മാനേജര്‍ (നിയമം)(1): യോഗ്യത നിയമബിരുദം.  പ്രായപരിധി 34. 8 വര്‍ഷത്തെ പ്രവൃത്തി പരിചയം.