22 September Saturday

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ഓഫീസര്‍, ടെക്നീഷ്യന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

www.mcc.kerala.gov.inതലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. അക്കൌണ്ട്സ് ഓഫീസര്‍-01, പര്‍ച്ചേഴ്സ് ഓഫീസര്‍-01, നേഴ്സിങ് സൂപ്രണ്ടന്റ്-01, ടെക്നീഷ്യന്‍ ന്യൂക്ളിയര്‍ മെഡിസിന്‍ (ജനറല്‍ റിക്രൂട്ട്മെന്റ്)-03, ഹോസ്പിറ്റല്‍ അസിസ്റ്റന്റ് (സ്ത്രീ) തസ്തികയിലാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 20 വൈകിട്ട് 4.30ന്. വിദ്യാഭ്യാസ യോഗ്യത, എഴുത്തുപരീക്ഷ, ഇന്റര്‍വ്യു, പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ നൂറുമാര്‍ക്കില്‍ 75 മാര്‍ക്ക് എഴുത്തുപരീക്ഷക്കും 25 മാര്‍ക്ക് ഇന്റര്‍വ്യൂവിനുമാണ്. അപേക്ഷാഫീസായി 750 രൂപ ഡിഡി അടയ്ക്കണം. എസ്സി, എസ്ടിക്ക് 250 രൂപ മതി. ഡയറക്ടര്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ എന്ന വിലാസത്തില്‍ തലശേരിയില്‍ മാറാവുന്നവിധത്തില്‍ നാഷണലൈസ്ഡ്  ബാങ്കില്‍നിന്നാണ് ഡിഡിയെടുക്കേണ്ടത്. ഓണ്‍ലൈനില്‍ അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട്  ഒപ്പോടെ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഡിഡി സഹിതം ഒക്ടോബര്‍ 30ന് വൈകിട്ട് 4.30നകം ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, മൂഴിക്കര (പിഒ), തലശേരി, കേരള- 670103 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിനുമുകളില്‍ തസ്തികയുടെ പേര് വ്യക്തമാക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിശദവിവരങ്ങള്‍  www.mcc.kerala.gov.in

പ്രധാന വാർത്തകൾ
Top