24 September Monday

കൊച്ചി മെട്രോയില്‍ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

കൊച്ചി മെട്രോയില്‍ ലിമിറ്റഡില്‍ ഒഴിവുണ്ട്. ജൂനിയര്‍ ആര്‍കിടെക്ട്, ഓട്ടോകാഡ് ഓപ്പറേറ്റര്‍, ഡോക്യുമെന്റ് കണ്‍ട്രോളര്‍, ഹോര്‍ടികള്‍ചറിസ്റ്റ്, ട്രാന്‍സ്പോര്‍ട് അസിസ്റ്റന്റ്, ട്രാന്‍സ്പോര്‍ട് കോ-ഓര്‍ഡിനേറ്റര്‍, ഓഫീസ് മെയിന്റനര്‍, ടൂള്‍ ക്രിബ് കം ഓഫീസ് അറ്റന്‍ഡന്റ്, ലെയ്സണ്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ഓരോ ഒഴിവാണുള്ളത്. ഡെപ്യൂട്ടേഷന്‍/ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജൂനിയര്‍ ആര്‍കിടെക്ട് യോഗ്യത ആര്‍കിടെക്ചര്‍ ബിരുദം. ഉയര്‍ന്ന പ്രായം: 25. ഓട്ടോകാഡ് ഓപ്പറേറ്റര്‍ക്ക് യോഗ്യത ഓട്ടോകാഡ് (സിവില്‍) ഡിപ്ളോമ. പ്രായം: 35. ഡോക്യുമെന്റ് കണ്‍ട്രോളര്‍ യോഗ്യത ഡിപ്ളോമ/ ഡിഗ്രി. പ്രായം: 35. ഹോര്‍ടികള്‍ചറിസ്റ്റ് യോഗ്യത ബിഎസ്സി  അഗ്രികള്‍ചറല്‍ സയന്‍സ്/ ഹോര്‍ടികള്‍ചര്‍. പ്രായം: 35. ട്രാന്‍സ്പോര്‍ട് അസിസ്റ്റന്റ് യോഗ്യത പത്താം ക്ളാസ് വിജയം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും. പ്രായം: 35- 45. ട്രാന്‍സ്പോര്‍ട് കോ-ഓര്‍ഡിനേറ്റര്‍ക്ക് പ്ളസ്ടു വിജയമാണ് യോഗ്യത. എല്‍എല്‍എംവി, എച്ച്പിഎംവി ആന്‍ഡ് എച്ച്ജിഎംവി ഡ്രൈവിങ് ലൈസന്‍സ്. പ്രായം-35-45. ഓഫീസ് മെയിന്റനര്‍ യോഗ്യത എസ്എസ്എല്‍സി, മോട്ടോര്‍ സൈക്കിള്‍/ എല്‍എംവി ഡ്രൈവിങ് ലൈസന്‍സ്. പ്രായം: 30-45. ടൂള്‍ ക്രിബ് കം ഓഫീസ് അറ്റന്‍ഡന്റ് പ്ളസ്ടു വിജയം,  മോട്ടോര്‍ സൈക്കിള്‍/ എല്‍എംവി ഡ്രൈവിങ് ലൈസന്‍സ്. പ്രായം: 30-45. ലെയ്സണ്‍ അസിസ്റ്റന്റിന് യോഗ്യത കൊമേഴ്സില്‍ ബിരുദം, കംപ്യൂട്ടര്‍ അക്കൌണ്ടിങ്. പ്രായം: 40. യോഗ്യതയും പരിചയം, വയസ്സിളവ് തുടങ്ങിയവ സംബന്ധിച്ച് വിശദവിവരങ്ങള്‍ www.kochimetro.org/careers   ല്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവശ്യമായ രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. അവസാനതിയതി ഒക്ടോബര്‍ 31.

പ്രധാന വാർത്തകൾ
Top