21 September Friday

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ലക്ചറര്‍ ഇന്‍ ബയോസ്റ്റാറ്റിസ്റ്റിക്സ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ സ്ഥിരമായും ലക്ചറര്‍, ക്ളിനിക്കല്‍ ഫാര്‍മസിസ്റ്റ് താല്‍ക്കാലികാടിസ്ഥാനത്തിലും നിയമനം നല്‍കും. ലക്ചറര്‍ ഇന്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് യോഗ്യത എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്/ബയോകെമിസ്ട്രി/ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്. പിഎച്ച്ഡിക്ക് മുന്‍ഗണന. പ്രായം 35ല്‍ താഴെ. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ യോഗ്യത ബിരുദം അല്ലെങ്കില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ റെയില്‍വേ ഹോസ്പിറ്റല്‍/ ഡിഫന്‍സ് മെഡിക്കല്‍ സര്‍വീസസ് എന്നിവിടങ്ങളില്‍നിന്നുള്ള പരിചയം. അല്ലെങ്കില്‍ എംബിഎയും അഞ്ച് വര്‍ഷത്തെ തൊഴില്‍ പരിചയവും. പ്രായം 45ല്‍താഴെ. ലക്ചററര്‍ യോഗ്യത എംബിബിഎസ്,ക്ളിനിക്കല്‍ ഫാര്‍മസിസ്റ്റ് യോഗ്യത ഫാംഡി/ എംഫാം, ഇരുതസ്തികകളിലും പ്രായം 40ല്‍താഴെ. വിശദവിവരം www.mcc.kerala.gov.inwww.mcc.kerala.gov.in

പ്രധാന വാർത്തകൾ
Top