Top
20
Monday, November 2017
About UsE-Paper

കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ഒമ്പത് തസ്തിക

Monday Nov 13, 2017
വെബ് ഡെസ്‌ക്‌

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ മാനേജ്മെന്റ് തസ്തികകളിലും അക്കൌണ്ട്സിലും ഒഴിവുണ്ട്. ഫിനാന്‍സ് മാനേജര്‍ ഒരു ഒഴിവ്. സ്ഥിരനിയമനമാണ്. യോഗ്യത: എസിഎ/ എഐസിഡബ്ള്യുഎ,  ഡെപ്യൂട്ടി മാനേജര്‍ (പ്രൊഡക്ഷന്‍)സ്ഥിരനിയമനം ഒരു ഒഴിവ്, യോഗ്യത: ബിഫാം/എംഫാം.
മെയിന്റനന്‍സ്/ പ്രൊജക്ട്സ് ഒരു ഒഴിവ്, യോഗ്യത: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം.  കരാര്‍ നിയമനമാണ്. മുകളിലെ മൂന്ന് തസ്തികകളിലും ഉയര്‍ന്ന പ്രായം 40.
അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍) ഒരു ഒഴിവ്, സ്ഥിരനിയമനമാണ്. യോഗ്യത ബിഫാം/എം ഫാം.
ഇലക്ട്രിക്കല്‍ ഒരു ഒഴിവ്. സ്ഥിരനിയമനം.  യോഗ്യത മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം.  ക്യുസി ഒരു ഒഴിവ്, ബിഫാം/എംഎസ്സി(കെമിസ്ട്രി) യാണ് യോഗ്യത. പ്രായം 35ല്‍കൂടരുത്.
ജൂനിയര്‍ മാനേജര്‍ (ഫിനാന്‍സ്) ഒരു ഒഴിവ്, ബികോം/ എംകോ/ സിഎ ഇന്റര്‍മീഡിയറ്റ് ആണ് യോഗ്യത.  പ്രായം 35ല്‍കൂടരുത്. പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ഒരു ഒഴിവ്, ബിരുദാനന്തരബിരുദം/ എംബിഎ(എച്ച്ആര്‍), എല്‍എല്‍ബി(ലേബര്‍ ലോ) അഭികാമ്യം.
സീനിയര്‍ അക്കൌണ്ടന്റ് രണ്ട് ഒഴിവ്. സ്ഥിരനിയമനം. യോഗ്യത അഡ്വാന്‍സ് അക്കൌണ്ടന്‍സിയില്‍ സ്പെഷ്യലൈസേഷനോടെ  എംകോം/ ബികോം. മുകളിലെ ആറ് തസ്തികകളിലും പ്രായം 35ല്‍ കൂടരുത്. ഇ-മെയില്‍ ആയോ പോസ്റ്റല്‍ ആയോ നവംബര്‍ 25നുള്ളില്‍അപേക്ഷിക്കണം. വിശദവിവരം www.ksdp.co.in ല്‍ ലഭിക്കും. വിലാസം:The Managing DirectorK Kerala State Drugs and Pharmaceuticals Ltd. Kalavoor P O, Alappuzha, Kerala-688522, Cþ sabnÂ:- ksdpltd@gmail.com