18 October Thursday

സശസ്ത്രസീമാബലില്‍ കോണ്‍സ്റ്റബിള്‍: 355 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday May 12, 2017

സശസ്ത്രസീമാബലില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം.
ഫുട്ബോള്‍, അത്ലറ്റിക്സ്, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഹാന്‍ഡ്ബോള്‍, കബഡി, അക്വാറ്റിക്സ്, ക്രോസ്-കണ്‍ട്രി, ജൂഡോ, ഹോക്കി, ഫെന്‍സിങ്, വാട്ടര്‍സ്പോര്‍ട്സ്, റെസ്ലിങ്, ബോക്സിങ്, വെയ്റ്റ്ലിഫ്റ്റിങ്, ജിംനാസ്റ്റിക്സ്, വുഷു, തയ്ക്കോണ്‍ഡോ, ആര്‍ച്ചറി, സെപ്ക്താക്രോ, ഷൂട്ടിങ് (സ്പോര്‍ട്സ്), ഇക്വ്ാസട്രിയന്‍, സൈക്ളിങ് എന്നീ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് അപേക്ഷിക്കാം. താല്‍ക്കാലിക ഒഴിവുകളാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതപാസായിരിക്കണം. മുകളില്‍ പറഞ്ഞ കായികഇനങ്ങളില്‍ ഏതെജകിലും ഒന്നില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തരമല്‍സരത്തില്‍ പങ്കെടുത്തിരിക്കണം. അല്ലെങ്കില്‍ ദേശീയഗെയിംസ്/ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍/സ്പോര്‍ട്സ്ഫെഡറേഷന്‍ അംഗീകരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മെഡല്‍ നേടിയിരിക്കണം. 2016 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് 31നും ഇടയിലായിരിക്കണം ഈ നേട്ടം.
2017 മെയ് അഞ്ചിന് 18 വയസിനും 23 വയസിനും ഇടയ്ക്ക് പ്രായം. എസ്സി/എസ്ടിക് അഞ്ചും ഒബിസിക്ക് മൂന്നും വിമുക്തഭടന്‍മാര്‍ക്ക് ചട്ടപ്രകാരവും ഉയര്‍ന്നപ്രായത്തില്‍ ഇളവ് അനുവദിക്കും.  ഉയരം 170 സെ.മീ. എസ്ടിക്ക് 162.5 സെ.മീ.  നെഞ്ചളവ് 80-85 സെ.മീ. എസ്ടിക്ക് 76-81 സെ.മീ.
സ്ത്രീകള്‍ക്ക് ഉയരം 155 സെ.മീ. എസ്ടിക്ക് 150 സെ.മീ. നെഞ്ചളവ് ബാധകമല്ല. 

അപേക്ഷാഫീസ് 100 രൂപ. സ്ത്രീകള്‍, എസ്സി/എസ്ടി എന്നിവര്‍ക്ക് ഫീസില്ല. വിജ്ഞാപനത്തില്‍ പറയുന്ന വിലാസത്തില്‍ മാറാവുന്ന ഡിഡി ആയി ഫീസടയ്ക്കണം.
www.ssbrectt.gov.in  വെബ്സൈറ്റല്‍ വിജ്ഞാപനവും അപേക്ഷാമാതൃകയം ഡൌണ്‍ലോഡു ചെയ്യാം. പൂരിപ്പിച്ച അപേക്ഷ വിജ്ഞാപനത്തില്‍ പറയുന്ന വിലാസത്തില്‍ ജൂണ്‍ അഞ്ചിനകം ലഭിക്കണം.

പ്രധാന വാർത്തകൾ
Top