16 July Monday

എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസില്‍ ട്രേഡ്സ്മാന്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസില്‍ ട്രേഡ്സ്മാന്‍/ ബെഞ്ച്ഫിറ്റര്‍ തസ്തികയില്‍ 12 ഒഴിവുണ്ട്. എയര്‍ഇന്ത്യ മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ (എംആര്‍ഒ) നാഗ്പുര്‍ ആണ് അപേക്ഷ ക്ഷണിച്ചത്. ആദ്യം അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.യോഗ്യത ഐടിഐ(എന്‍സിടിവിടി ഇന്‍ ഫിറ്റര്‍ ട്രേഡ്)/ എയര്‍ക്രാഫ്റ്റ് സ്ട്രക്ചറല്‍ റിപ്പയര്‍(എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്). ഉയര്‍ന്ന പ്രായം 45. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ട്രേഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഡിസംബര്‍ 20നുള്ളില്‍ Office of General Manager, Air India MRO, Nagpur, Plot No.1, Sector 9, Notified Area of SEZ, (Near Khapri Railway Station), MIHAN, Nagpur – 441 108 .അപേക്ഷാ ഫീസ് 500 രൂപ. എസ്സി/എസ്ടി/വിമുക്തഭടന്മാര്‍ക്ക് ഫീസില്ല. വിശദവിവരം www.airindia.in ല്‍.

പ്രധാന വാർത്തകൾ
Top