Top
21
Tuesday, November 2017
About UsE-Paper

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

Monday Sep 11, 2017
വെബ് ഡെസ്‌ക്‌

കാറ്റഗറി നമ്പര്‍ 533/2012 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡിജിറ്റല്‍ ഫോട്ടോഗ്രഫി) തസ്തികയ്ക്ക് 14.09.2017 ന് നടക്കുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് വയനാട് ജില്ലയില്‍  കല്‍പ്പറ്റ മുണ്ടേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷയെഴുതേണ്ട 108136 മുതല്‍ 108398 വരെ രജിസ്റ്റര്‍ നമ്പരിലുള്ള ഉദ്യോഗാര്‍ഥികള്‍ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂളില്‍ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.
ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 254/2016 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഹെഡ് ഓഫ് സെക്ഷന്‍ (കംപ്യൂട്ടര്‍ എന്‍ജിനിയറിങ്) എന്‍സിഎ SC  തസ്തികയ്ക്ക് 2017 സെപ്തംബര്‍ 19, 20 തിയതികളില്‍ തിരുവനന്തപുരം PSC ആസ്ഥാന ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
കാറ്റഗറി നമ്പര്‍ 198/2014 പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സീയര്‍ ഗ്രേഡ്-3/ഡ്രാഫ്സ്മാന്‍ ഗ്രേഡ്-3 തസ്തികയിലേയ്ക്ക് 21.07.2017 ല്‍ പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം,കൊല്ലം. പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് 2017 സെപ്തംബര്‍ 13,14,15,18,19,20,22,25,26,27,28, ഒക്ടോബര്‍ 3, 4 തീയതികളില്‍ PSC കൊല്ലം മേഖലാ ഓഫീസില്‍ വച്ചും കാറ്റഗറി നമ്പര്‍ 169/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഇംഗ്ളീഷ്  (രണ്ടാം എന്‍സിഎ. - എസ്ടി) തസ്തികയ്ക്ക് 2017 സെപ്തംബര്‍ 14 ന് തിരുവനന്തപുരം PSC ആസ്ഥാന ഓഫീസില്‍ വച്ചും ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
ഇന്റര്‍വ്യൂ
 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍/ലക്ചറര്‍ വിവിധ വിഷയങ്ങള്‍ (കാറ്റഗറി നമ്പര്‍ 111/2015,112/2015,113/2015,114/2015,121/2015,122/2015,248/2016,249/2016,307/2015) തസ്തികയ്ക്ക് 2017 സെപ്തംബര്‍ 13, 14, 15 തീയതികളിലും  കാറ്റഗറി നമ്പര്‍ 98/2014 പ്രകാരം  പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പില്‍ എന്‍വയോണ്‍മെന്റല്‍ ഓഫീസര്‍ തസ്തികയ്ക്ക് 2017 സെപ്തംബര്‍ 19, 20 തീയതികളിലും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് മലയാളം (കാറ്റഗറി നമ്പര്‍ 579/2014), ഹിസ്റ്ററി (575/2014), ഹിസ്റ്ററി (ജൂനിയര്‍-690/2014), ഫിസിക്സ് (ജൂനിയര്‍- 121/2016), കെമിസ്ട്രി (ജൂനിയര്‍-427/2015) സ്റ്റാറ്റിസ്റ്റിക്സ് (356/2016) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 2017 സെപ്തംബര്‍ 19, 20 തീയതികളിലും തിരുവനന്തപുരം പിഎസ്സി ആസ്ഥാന ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കുന്നു. ഇന്റര്‍വ്യൂ മെമ്മോയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
കൊല്ലം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 91/2015 പ്രകാരം  വകുപ്പില്‍ നേഴ്സ് ഗ്രേഡ്-2 തസ്തികയുടെ 15.03.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 2017 സെപ്തംബര്‍ 19,20 തീയതികളിലും  വിദ്യാഭ്യാസ വകുപ്പില്‍ എന്‍സിഎ നിയമനങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ച ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ്  ടീച്ചര്‍ (അറബിക്- കാറ്റഗറി നമ്പര്‍ 394/2016, 398/2016), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്-എല്‍പിഎസ്- കാറ്റഗറി നമ്പര്‍ 406/2016), പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (അറബിക് -കാറ്റഗറി നമ്പര്‍ 323/2016) എന്നീ തസ്തികകള്‍ക്ക് 2017 സെപ്തംബര്‍ 20 നും PSC കൊല്ലം ജില്ലാ ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടക്കുന്നു. ഇന്റര്‍വ്യൂ മെമ്മോയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
അളവെടുപ്പും ഇന്റര്‍വ്യൂവും
കാറ്റഗറി നമ്പര്‍ 496/2016 പ്രകാരം വനം വകുപ്പില്‍ ഫോറസ്റ്റ് റേഞ്ചര്‍ (എന്‍സിഎ. -എല്‍സി/എഐ) തസ്തികയ്ക്ക്  2017 സെപ്തംബര്‍ 20 ന് രാവിലെ 9 മണിക്ക് PSC തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ച് ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തുന്നു.  തപാല്‍മാര്‍ഗം ലഭിക്കുന്ന വ്യക്തിഗത മെമ്മോയില്‍ നിര്‍ദേശിക്കുന്ന രേഖകള്‍ സഹിതം നിശ്ചിത സമയത്ത് ഹാജരാകാത്ത ഉദ്യോഗാര്‍ഥികള്‍ക്കും ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാത്ത ഉദ്യോഗാര്‍ഥികള്‍ക്കും വീണ്ടും അവസരം നല്‍കുന്നതല്ല. 
ഒഎംആര്‍ പരീക്ഷ
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍ (പാര്‍ട്ട് 1 ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി) കാറ്റഗറി നമ്പര്‍ 84/2016, 85/2016  തസ്തികയ്ക്ക് 2017 സെപ്തംബര്‍ 16 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക്  പ്രൊഫൈലില്‍നിന്ന്  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
വ്യവസായ പരിശീലന വകുപ്പില്‍ കാറ്റഗറി നമ്പര്‍ 533/2012 പ്രകാരം ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍) തസ്തികയ്ക്ക് 2017 സെപ്തംബര്‍ 14 നും കാറ്റഗറി നമ്പര്‍ 535/2012 പ്രകാരം  ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫാഷന്‍ ടെക്നോളജി)  തസ്തികയ്ക്ക് 2017 സെപ്തംബര്‍ 15 നും രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍നിന്ന്  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
വകുപ്പുതല വാചാ പരീക്ഷ
2017 ജൂലൈയിലെ വകുപ്പുതല പരീക്ഷയ്ക്കായി സാധുവായ അപേക്ഷ സമര്‍പ്പിച്ചിരുന്ന അന്ധരായ ഉദ്യോഗസ്ഥര്‍ക്കായി 2017 സെപ്തംബര്‍ 13 ന് രാവിലെ 9.30 ന് ജടഇ എറണാകുളം മേഖലാ ഓഫീസില്‍ വച്ചും 20 ന് ഉച്ചയ്ക്ക് 1 മണിക്ക് പിഎസ്സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ചും 26 ന് രാവിലെ 9.30 ന്  PSC കോഴിക്കോട് മേഖലാ ഓഫീസില്‍ വച്ചും വാചാ പരീക്ഷ നടത്തുന്നു.  തപാല്‍ മാര്‍ഗം അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ വകുപ്പുതല പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറിയുമായി (ടെലിഫോണ്‍ 0471-2546303) ബന്ധപ്പെടേണ്ടതാണ്. എറണാകുളം, കോഴിക്കോട് മേഖലകളിലെ പരീക്ഷാര്‍ഥികള്‍ രാവിലെ 8 മണിക്കും തിരുവനന്തപുരം മേഖലയിലെ പരീക്ഷാര്‍ത്ഥികള്‍ 11 മണിക്കും ഹാജരാകേണ്ടതാണ്.