Top
19
Monday, February 2018
About UsE-Paper

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 1 മുതല്‍

Monday Sep 11, 2017
വെബ് ഡെസ്‌ക്‌

തപാല്‍വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക്മാരുടെ  നിയമനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. അപേക്ഷാ തിയതി നീട്ടിയെങ്കിലും  സര്‍വറില്‍ ലോഡ് വര്‍ധിച്ചതുകാരണം രജിസ്ട്രേഷന്‍  ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്  കേരള സര്‍ക്കിളിലെ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 1 മുതല്‍ 31 വരെ ആക്കിയത്. ആയിരത്തിലധികം ഒഴിവാണ് കേരളത്തിലുള്ളത്. രാജ്യത്താകെ 55,000 ഒഴിവാണുള്ളത്. ഫീസ് അടയ്ക്കേണ്ടത് ഹെഡ്പോസ്റ്റ് ഓഫീസുകള്‍ വഴിയാണ്. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും  ഡാക് സേവക്മാരുടെ സേവനം ലഭ്യമാക്കാനാണ് പുതിയ നിയമനം. ജിഡിഎസ് ബിപിഎം, മെയില്‍ ഡെലിവറര്‍, മെയില്‍ കാരിയര്‍, പാക്കര്‍ എന്നിങ്ങനെ നാലുവിഭാഗത്തിലാണ് ഡാക് സേവക്മാരുടെ സേവനം പ്രയോജനപ്പെടുത്തുക. പ്രായപരിധി: 18-40. യോഗ്യത: പത്താം ക്ളാസ് പാസ്സാകണം. കംപ്യൂട്ടറിലുള്ള അറിവും പ്രധാനം. പത്താം ക്ളാസ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഒരേമാര്‍ക്ക് ലഭിക്കുന്ന ഒന്നിലധികം അപേക്ഷയില്‍ വയസ്സും പരിഗണിക്കും. ഒന്നാമത്തെ ചാന്‍സില്‍ പത്താം ക്ളാസ് പരീക്ഷ പാസാകുന്നവര്‍ക്ക് മുന്‍ഗണന. പത്താം ക്ളാസിലോ, ഉയര്‍ന്ന ക്ളാസുകളിലോ  കംപ്യൂട്ടര്‍ പഠിക്കാത്തവരും കംപ്യൂട്ടര്‍ പരിചയമില്ലാത്തവരും ചുരുങ്ങിയത് 60 ദിവസത്തെ പരിശീലനം  അംഗീകൃത കംപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നേടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. റാങ്ക് ലിസ്റ്റില്‍നിന്ന് ഇന്റര്‍വ്യുചെയ്താണ് നിയമനം നല്‍കുക. അടിസ്ഥാന ശമ്പളം 10,000 രൂപയാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുമ്പോള്‍ ശമ്പളവും വര്‍ധിക്കും. മറ്റുവിശദവിവരങ്ങള്‍ക്ക് www.indiapost.gov.in-/http://appost.in/gdsonline