20 June Wednesday

ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ 'യാന്ത്രിക്'

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

www.joinindiancoastguard.gov.inകേന്ദ്രപ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ യാന്ത്രിക് ആകാന്‍ എന്‍ജിനിയറിങ് ഡിപ്ളോമക്കാര്‍ക്ക് അവസരം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബര്‍ 13. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, നോയ്ഡ കേന്ദ്രങ്ങളില്‍വച്ചാണ് തെരഞ്ഞെടുപ്പ്. പരിശീലനം ഫെബ്രുവരിയില്‍ ആരംഭിക്കും. യോഗ്യത: എസ്എസ്എല്‍സി/ മെട്രിക്കുലേഷന്‍ പരീക്ഷ വിജയിക്കണം, ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍(റേഡിയോ/പവര്‍) എന്നിവയില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള മൂന്നുവര്‍ഷത്തെ ഡിപ്ളോമ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും ദേശീയതലത്തില്‍ മികച്ച കായികതാരങ്ങള്‍ക്കും അഞ്ചുശതമാനം മാര്‍ക്കിളവ്. കോസ്റ്റ് ഗാര്‍ഡില്‍ സേവനത്തിനിടയില്‍ മരിച്ചവരുടെ മക്കള്‍ക്കും  ഇളവുണ്ട്. പ്രായം 18-22. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒബിസിക്ക് മൂന്നുവര്‍ഷവും ഉയര്‍ന്നപ്രായപരിധിയില്‍ ഇളവുണ്ട്. എഴുത്തുപരീക്ഷ, ഫിസിക്കല്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ം www.joinindiancoastguard.gov.in

പ്രധാന വാർത്തകൾ
Top