20 June Wednesday

ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ സീനിയര്‍ മാനേജര്‍ (സിവില്‍, കോണ്‍ട്രാക്ട്, പ്ളമ്പിങ്), ജനറല്‍ മാനേജര്‍ (പ്ളാനിങ്, ഡിസൈന്‍), പ്രിന്‍സിപ്പല്‍ (ഡെപ്യൂട്ടി), ജനറല്‍ മാനേജര്‍ (സെഫ്റ്റി ഹെല്‍ത്ത് എന്‍വയോണ്‍മെന്റ്), മാനേജര്‍ (HR), സീനിയര്‍ മാനേജര്‍ (ഓപറേഷന്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍), സീനിയര്‍ മാനേജര്‍ (ഇലക്ട്രിക്കല്‍), മാനേജര്‍ (സിഗ്നല്‍ ഡിസൈന്‍), ഇഡി (പ്ളാനിങ്), മാനേജര്‍ (ഇലക്ട്രിക്കല്‍), സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്), ഡെപ്യൂട്ടി ചീഫ് പ്രോജക്ട് മാനേജര്‍ (സിസ്റ്റം) തുടങ്ങിയ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ബ്രാഞ്ചുകളില്‍ എന്‍ജിനിയറിങ് ബിരുദവും അഡ്മിനിസ്ട്രേറ്റീവ് തസ്തികകളില്‍ എംസിഎ ബിരുദവുമാണ് യോഗ്യത. എല്ലാ തസ്തികകളിലും പ്രവൃത്തിപരിചയം നിര്‍ബന്ധം. ഓരോ തസ്തികകളിലേക്കുമുള്ള പ്രത്യേക യോഗ്യതകള്‍ വെബ്സൈറ്റില്‍ വിശദമായി പരിശോധിക്കണം. അപേക്ഷയുടെ മാതൃകയും വിശദാംശങ്ങളും www.nhsrcl.in . അപേക്ഷ സെപ്തംബര്‍ 29ന് മുമ്പ് General Manager (HR) National High Speed Rail Corporation Ltd (NHSRCL), Asia Bhavan, Road-205, Sector-9 Dwaraka, Newdelhi-110077  എന്ന വിലാസത്തില്‍ ലഭിക്കണം.

പ്രധാന വാർത്തകൾ
Top