14 November Wednesday

രാഷ്ട്രീയ ഇസ്പത് നിഗം ലിമറ്റഡിൽ ജൂനിയർ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ ജൂനിയർ ട്രെയിനിയുടെ 664 ഒഴിവുണ്ട്. മെക്കാനിക്കൽ 344, ഇലക്ട്രിക്കൽ 203, മെറ്റലർജി 98, ഇൻസ്ട്രുമെന്റേഷൻ 19 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. യോഗ്യത എസ്എസ്എൽസിയും 60 ശതമാനം മാർക്കോടെ ഐടിഐ/ ഡിപ്ലോമ.  പ്രായം 18‐ 27. നിയമാനുസൃത ഇളവ് ലഭിക്കും. എൻജിനിയറിങ് ബിരുദവും മറ്റുബിരുദാനന്തര ബിരുദവുമുള്ളവർ അപേക്ഷിക്കേണ്ടതില്ല.  24 മാസമാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ഒഴിവുവരുന്ന ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനത്തിന് പരിഗണിക്കും. ഓൺലൈൻ പരീക്ഷ, സർടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് വിഭാഗങ്ങളിലായി രണ്ട് മണിക്കൂറാണ് പരീക്ഷ. ഒന്നാമത്തെ വിഭാഗത്തിൽ ജനറൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനസ്/ജനറൽ നോളജ്, ഇംഗ്ലീഷ് എന്നിവയും രണ്ടാമത്തെ വിഭാഗത്തിൽ ട്രേഡ് സംബന്ധിച്ച ചോദ്യങ്ങളുമാണുണ്ടാകുക.  പുരുഷന്മാർക്ക് ഉയരം150 സെ.മീ, തൂക്കം 45 കിലോ, നെഞ്ചളവ് 75 സെ.മീ. അഞ്ച് സെ.മീ. വികസിപ്പിക്കാനാകണം. സ്ത്രീകൾ ഉയരം 143 സെ.മീ, തൂക്കം 35 കിലോ.അപേക്ഷാഫീസ് 300രൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാർക്ക് ഫീസില്ല.  www.vizagsteel.comwww.vizagsteel.com വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി സെപ്തംബർ 25.
 


പ്രധാന വാർത്തകൾ
Top