Top
19
Monday, February 2018
About UsE-Paper

യൂണിയന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ 200 ഒഴിവ്

Monday Oct 9, 2017
വെബ് ഡെസ്‌ക്‌

യൂണിയന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ വിഭാഗത്തില്‍ ക്രെഡിറ്റ് ഓഫീസറുടെ 200 (ജനറല്‍- 62, ഒബിസി- 65, എസ്ടി- 24, എസ്സി- 49) ഒഴിവുണ്ട്. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം (നിയമാനുസൃത ഇളവ് ലഭിക്കും).

എംബിഎ(ഫിനാന്‍സ്)/സിഎ/ ഐസിഡബ്ള്യുഎ/സിഎഫ്എ/ എഫ്ആര്‍എം/ സിഎ IIB അഭിലഷണീയം. ബന്ധപ്പെട്ട തസ്തികയില്‍ രണ്ടു വര്‍ഷത്തെ പരിചയം.  പ്രായം: 23-32. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതും ഫീസടയ്ക്കേണ്ടതും. ജനറല്‍, ഒബിസി 600 രൂപയാണ് ഫീസടയ്ക്കേണ്ടത്. എസ്സി/എസ്ടി/ അംഗപരിമിതര്‍ നൂറു രൂപ ഇന്റിമേഷന്‍ ചാര്‍ജ് നല്‍കണം. അവസാന തിയതി ഒക്ടോബര്‍ 21. അപേക്ഷകന്റെ ഫോട്ടോ ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം. വിദ്യാഭ്യാസയോഗ്യത, പരിചയം, മറ്റുവിവരങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈനായി പൂരിപ്പിക്കണം. അപേക്ഷകന് ഇ- മെയില്‍ വിലാസം വേണം.

ഓണ്‍ലൈന്‍ പരീക്ഷ/ ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്നാണ് നിയമനം. ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 25 നാകാം. ബംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, ലക്നൌ, മുംബൈ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍. ആകെ 200 മാര്‍ക്കിന്റെ പരീക്ഷയില്‍ Reasoning-25 marks, Quantitative Aptitude- 50, Professional knowlege-25, 50 Multiple choice questions). ഇംഗ്ളീഷിലും ഹിന്ദിയിലുമാണ് പരീക്ഷ. ഓണ്‍ലൈന്‍ പരീക്ഷയില്‍ തെറ്റായി ഉത്തരമെഴുതിയാല്‍ നെഗറ്റീവ് മാര്‍ക്കുണ്ടാകും. ഒരുചോദ്യത്തിന് അതിനു നല്‍കുന്ന മാര്‍ക്കിന്റെ 25 ശതമാനമാണ് നെഗറ്റീവ് മാര്‍ക്ക്. ഉത്തരം നല്‍കാത്ത ചോദ്യത്തിന് നെഗറ്റീവ് മാര്‍ക്കില്ല. ഇന്റര്‍വ്യുവിന് ആകെ 50 മാര്‍ക്കാണ്. ഇതില്‍ 25 ശതമാനമാണ് യോഗ്യത നേടാന്‍ വേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രൊബേഷന്‍ കാലാവധി രണ്ടു വര്‍ഷം. വിശദവിവരങ്ങള്‍ www.unionbankofindia.co.in (careers- Recruitment)ല്‍ ലഭിക്കും.