22 July Sunday

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ 203 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

www.niot.res.inചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ 203 ഒഴിവുണ്ട്. പ്രോജക്ട് സയന്റിസ്റ്റ്സ്- 106, പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ്സ്- 48,  പ്രോജക്ട് ടെക്നീഷ്യന്‍- 21, പ്രോജക്ട് അഡ്മിനിസ്ട്രേഷന്‍- 28 എന്നിങ്ങനെയാണ് ഒഴിവ്. പ്രോജക്ട് സയന്റിസ്റ്റ്-II  വിഭാഗത്തില്‍ യോഗ്യത ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ബിരുദം/ മാസ്റ്റര്‍ ബിരുദം/ പിഎച്ച്ഡി. പ്രായം 40 വയസ്സില്‍ താഴെ. പ്രോജക്ട് സയന്റിസ്റ്റ്- ക വിഭാഗത്തില്‍ യോഗ്യത ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ബിരുദം/ മാസ്റ്റര്‍ ബിരുദം/ പിഎച്ച്ഡി. പ്രായം 35ല്‍ താഴെ. പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ്സ്  തസ്തികയില്‍ 28 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ളോമ/ ബിരുദം.
പ്രോജക്ട് ടെക്നീഷ്യന്‍ തസ്തികയില്‍ 28 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ളാസ് വിജയം/ഐടിഐ. പ്രോജക്ട് അഡ്മിനിസ്ട്രേഷനില്‍ സീനിയര്‍ എക്സിക്യൂട്ടീവിന് യോഗ്യത ബിരുദം/ ബിരുദാനന്തര ബിരുദം. പ്രായം 40 വയസ്സില്‍ താഴെ. ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ പ്ളസ്ടു/ ബിരുദം. പ്രായം 28 വയസ്സില്‍ താഴെ. ഓരോ തസ്തികയിലും ആവശ്യമായ മറ്റുയോഗ്യതകള്‍,  പരിചയം, സംവരണം സംബന്ധിച്ച  വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിച്ചതിനുശേഷം രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. നമ്പര്‍ ലഭിച്ചാലേ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കാന്‍ പാടുള്ളൂ. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള് recruitment@niot.res.in എന്ന ഇ- മെയില്‍ വിലാസത്തിലൂടെ പരിഹാരം തേടാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 30.
ഓണ്‍ലൈന്‍ രജിസ്ട്രേഷനോടെയുള്ള അപേക്ഷയുടെ പ്രിന്റ്ഔട്ട് ഒപ്പിട്ട്  സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം  The Director, National Institute of Ocean Technology, Velachery– Tambaram Main Road, Pallikaranai, Chennai–600100, Indiaഎന്ന വിലാസത്തില്‍ നവംബര്‍ ആറിനകം ലഭിക്കണം.  കവറിനുമുകളില്‍ തസ്തികയുടെ പേര്, തൊഴില്‍ പരസ്യനമ്പര്‍ എന്നിവ രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ https://www.niot.res.in

പ്രധാന വാർത്തകൾ
Top